നിര്‍ണ്ണായകമായ മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ഇന്ന് ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ഡെയര്‍ഡെവിള്‍സുമായി ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ പഞ്ചാബിന് ഇന്നത്തെ മത്സരം ജയിച്ചേ മതിയാകൂ. കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് പരാജയപ്പെട്ട ഡല്‍ഹി ഇക്കുറി സടകുടഞ്ഞെഴുന്നേല്‍ക്കുമെന്നുറപ്പാണ്. ഡല്‍ഹിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞാല്‍ പോയിന്റടിസ്ഥാനത്തില്‍ പഞ്ചാബ് ചെന്നൈയെ പിന്‍തള്ളും. അതിനാല്‍ ഒരു ഫൈനല്‍ മത്സരം കളിക്കുന്നതിന് തുല്യമായ തയ്യാറെടുപ്പോടെയാവും കിംഗ്സ് ഇലവന്‍ കളത്തിലിറങ്ങുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല