ഒരു കൊച്ചു പെണ്‍കുട്ടിയെ സംബന്ധച്ച് അവള്‍ ജീവിതത്തില്‍ ആദ്യമായി സംസാരിക്കുന്ന വാചകം ഏതായിരിക്കുമെന്ന് തോന്നുന്നു? ഏതായാലും അത് ഐ ലവ് യു ഡാഡ് എന്ന വാചകമായിരിക്കുമെന്ന് തോന്നുന്നില്ല അല്ലെ? എന്നാല്‍, ബ്രോണ്ടെ കാസ്സെല്‍ എന്ന രണ്ടു വയസ്സുകാരി ഇതില്‍ വ്യത്യസ്ഥയായി. അവള്‍ ഈ പ്രായത്തില്‍ നേരിട്ട ഏറ്റവും വലിയ പരീക്ഷണം ശബ്ദസംബന്ധമായ ശസ്ത്രക്രിയയായിരുന്നു. അവള്‍ സംസാരിക്കാനായപ്പോള്‍ ആദ്യം പറഞ്ഞ വാക്ക് ഐ ലവ് യു ഡാഡ് എന്നും. ശസ്ത്രക്രിയയ്ക്ക് ശേഷം താനും ഭര്‍ത്താവ് മാര്‍ട്ടിനും മകളുടെയടുത്തെത്തിയപ്പോള്‍ അദ്ദേഹം അവളോട് ഐ ലവ് യു എന്നാണ് പറഞ്ഞതെന്ന് കുട്ടിയുടെ അമ്മ ഹെലന്‍ പറയുന്നു. ഉടന്‍ അദ്ദേഹത്തെ തിരിഞ്ഞു നോക്കിയ അവള്‍ പ്രതികരിച്ചു. ഐ ലവ് യു ഡാഡ്.
അതിന് ശേഷം ഹെലന് നോക്കിയും അവള്‍ പറഞ്ഞു ‘ഐ ലവ് യു ടൂ, മമ്മി’. തങ്ങള്‍ ജീവിതത്തിലാദ്യമായാണ് അന്ന് അവളുടെ ശബ്ദം കേട്ടതെന്ന് ഹെലന്‍ പറയുന്നു.ഇരുപത്തിയഞ്ച് ആഴ്ച നേരത്തെ ജനിച്ച മകള്‍ക്ക് ആറാം മാസം പെട്ടന്നൊരു ദിവസം ശ്വസനത്തകരാറുണ്ടാകുകയായിരുന്നു. തുടര്‍ന്ന് ശ്വസനപ്രക്രിയ ശരിയാകാനായി തൊണ്ടയിലൂടെ ട്യൂബ് ഇട്ടിരിക്കുകയായിരുന്നു. അതിനാല്‍ ബ്രോണ്ടെയ്ക്ക് പിന്നീടൊരിക്കലും യാതൊരു വിധത്തിലുള്ള ശബ്ദങ്ങളും പുറപ്പെടുവിക്കാന്‍ സാധിച്ചിരുന്നില്ല. സഹോദരന്‍ നോവയില്‍ നിന്നാണ് അവള്‍ ചുണ്ടുകള്‍ ചലിപ്പിക്കാന്‍ ശീലിച്ചത്. ഈ വാക്കുകളാണ് ട്യൂബുകള്‍ എടുത്തുമാറ്റിയ ഉടന്‍ ഉച്ചത്തില്‍ പുറത്തു വിട്ടത്.
നേരത്തെ പിറന്നതിനാല്‍ ജനിച്ച് ആദ്യ പതിനഞ്ച് ആഴ്ചകളോളം ബ്രോണ്ടെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ സംസാര തെറാപ്പിക്ക് വിധേയയാകുന്ന ഈ കുട്ടി വളരെ സന്തോഷവതിയാണ്. സഹോദരന്‍ നോഹയ്‌ക്കൊപ്പം കളിച്ചു തിമിര്‍ക്കുന്നു. കുട്ടികള്‍ ആദ്യവാക്ക് അച്ഛന്‍ എന്ന് ഉച്ഛരിക്കുന്നത് ഇതാദ്യ സംഭവമായിരിക്കുമെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടറും സ്ഥിരീകരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല