ഡൗണ്‍ സിന്‍ഡ്രോമുള്ള രണ്ടു വയസ്സുകാരനെ അമ്മ രസത്തിനായി വാഷിംഗ് മെഷീനിലിട്ടു. കുട്ടിയെ വാഷിംഗ് മെഷീനിലിട്ടശേഷം ഡോര്‍ അടച്ചു പിടിച്ചിരിക്കുന്നതിന്റെ ചിത്രം കോര്‍ണി സ്റ്റിവര്‍ട്ട് ഫെയ്‌സ്ബുക്കിലിട്ടു. കുട്ടിക്ക് വാഷിംഗ് മെഷീനില്‍ കിടക്കുന്നത് ഇഷ്ടമാണെന്നും, രസത്തിനായി ഇത് ചെയ്യാറുള്ളതാണെന്നുമാണ് 21 കാരിയുടെ വിശദീകരണം.
കുട്ടിയുടെ സുരക്ഷ കണക്കിലെടുത്ത് അയല്‍വാസികളാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. കോര്‍ണിയുടെ ഈ പ്രവര്‍ത്തി അവര്‍ താമസച്ചിരുന്ന നഗരത്തില്‍ വലിയ സംസാരവിഷയമാകുകയും ചെയ്തു.
കുട്ടി തന്നെ വാഷിംഗ് മെഷീന് അകത്ത് വലിഞ്ഞ് കയറിയതാണ്. തന്നെ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത് അപഹാസ്യമാണെന്നും അവര്‍ പറയുന്നു. രണ്ട് മണിക്കൂറോളം തന്നെ പൊലീസുകാര്‍ ചോദ്യം ചെയ്ത ശേഷം തനിക്കെതിരെ കേസ് എടുക്കാതെ വിട്ടെന്നും, അത് തെളിയിക്കുന്നത് താന്‍ നിരപരാദിയാണെന്നും അവര്‍ പറയുന്നു.
അതിനിടെ അയല്‍വാസിയായ ഒരു സ്ത്രീ തന്റെ വീട്ടിലെത്തി തന്നെ മര്‍ദ്ദിച്ചുവെന്ന് കോര്‍ണി ആരോപിച്ചു. മര്‍ദ്ദനവുമായി ബന്ധപ്പെട്ട് 42 വയസ്സുകാരിയായ ഒരു സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല