ലണ്ടന്‍: ആശുപത്രിയിലേക്ക് പോകുമ്പോള്‍ സോണിയ ഒരിക്കലും വിചാരിച്ചില്ല തന്റെ ജീവിതത്തിന് മൂത്തമകന്‍ കാവലാകുമെന്ന്. പൂര്‍ണ്ണ ഗര്‍ഭിണിയായ സോണിയ പ്രസവത്തിനായി ഹോസ്പിറ്റലിലേക്ക് പോകുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. യാത്രയുടെ തുടക്കത്തില്‍ സോണിയക്ക് വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. കൂടെ ഭര്‍ത്താവ് കാസും മൂത്തമകന്‍ ജോഷനുമുണ്ട്. കാര്‍ പകുതി വഴിയിലെത്തിയതും സോണിയ്ക്ക് തോന്നി കുഞ്ഞ് പുറത്തേക്ക് വരികയാണന്ന്.
പരിഭ്രമിച്ചുപോയ കാസ് ഉടന്‍ തന്നെ വണ്ടി വഴിയിലൊതുക്കിയ ശേഷം ഡോക്ടറെ ഫോണില്‍ വിളിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ ഫോണിലൂടെ കേട്ട് മൂന്ന് വയസ്സുകാരനായ ജോഷന്‍ അമ്മയുടെ രണ്ടാമത്തെ പ്രസവമെടുത്തു.വളരെ ശാന്തനായിട്ടാണ് ജോഷന്‍ ഈ പ്രവര്‍ത്തികളെല്ലാം ചെയ്തതെന്ന് അമ്മ സോണിയ ഓര്‍ക്കുന്നു. ഞാന്‍ വേദനകൊണ്ട് പുളയുന്ന സമയത്ത് ജോഷന്‍ എന്റെ തലയില്‍ പതുക്കെ തടവുന്നുണ്ടായിരുന്നു.
കുഞ്ഞ് പുറത്തേക്ക് വരുന്ന സമയത്ത് അവന്‍ എന്റെ കൈകളില്‍ ബലമായി പിടിക്കുകയും ചെയ്തു. മിനിട്ടുകള്‍ക്കുളളില്‍ അവന്റെ സഹോദരി ആഷ്‌റിയ കാറിന്റെ മുന്‍സീറ്റിലേക്ക് പിറന്നു വീഴുന്നതിന് അവന്‍ ദൃക്‌സാക്ഷിയാവുകയും ചെയ്തു – മുപ്പതുകാരിയായ സോണിയ ചിമ ഓര്‍ക്കുന്നു.
ശരിക്കും ജോഷന്‍ ഒരു ഹീറോ തന്നെയാണന്ന് പിതാവ് കാസും സമ്മതിക്കുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഒപ്പമുളളവരെല്ലാം പരിഭ്രമിച്ചെങ്കിലും ജോഷന്‍ മാത്രം ഒരു കുലുക്കവുമില്ലാതെ സാഹചര്യത്തെ നേരിടുകയായിരുന്നു – കാസിന്റെ വാക്കുകളില്‍ അഭിമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല