ഉച്ചയുറക്കം പ്രധാനപ്പെട്ട കാര്യമാണ്. ഉച്ചയുറക്കമില്ലെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാകും. നമ്മുടെ നാട്ടിന്‍പുറങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ഉച്ചയുറക്കം സര്‍വ്വ സാധാരണമാണ്. ഗ്രാമത്തിലെ ആല്‍മരത്തിന്റെ ചുറ്റും ആള്‍ക്കാര്‍ കിടന്നുറങ്ങുന്ന കാഴ്ച നമ്മുടെ പഴയ സിനിമകളിലും മറ്റുമെല്ലാം ധാരാളമുണ്ട്. ഇതെല്ലാം കാണിക്കുന്നത് ഉച്ചയുറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ്. എന്നാല്‍ ഉച്ചയുറക്കത്തിന് കുറച്ചുകൂടി പ്രാധാന്യമുണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നത്.
ഉച്ചകഴിഞ്ഞിട്ടുള്ള മയക്കങ്ങള്‍ക്ക് അതിന്റേതായ പ്രാധാന്യമുണ്ടെന്നാണ് വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഉച്ചകഴിഞ്ഞും മറ്റും ഉറങ്ങാതിരിക്കുന്ന കുട്ടികള്‍ തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അല്പംപോലും ചിന്തയില്ലാത്തവരാണന്നാണ് പ്രധാനമായുള്ള കണ്ടുപിടുത്തം. ഇത് പ്രശ്നമായി മാറുമെന്നാണ് ഗവേഷകസംഘം പറയുന്നത്. ഉച്ചയ്ക്ക് ഉറങ്ങാത്ത കൂട്ടികള്‍ സന്തോഷമുള്ള കാര്യങ്ങളില്‍ അധികമൊന്നും താല്‍പര്യമില്ലാത്തവര്‍ ആയിരിക്കുമെന്നും ഗവേഷകസംഘം വ്യക്തമാക്കുന്നുണ്ട്.
അമേരിക്കന്‍ ഗവേഷകസംഘമാണ് ഈ കണ്ടുപിടുത്തങ്ങള്‍ നടത്തിയിരിക്കുന്നത്. വളരെനേരം നീണ്ടുനില്‍ക്കുന്ന ഉറക്കങ്ങള്‍ ഗുരുതരമായ ആരോഗ്യരംഗങ്ങള്‍ ഉണ്ടാക്കുന്നതുപോലെതന്നെയാണ് അല്പനേരം ഉറങ്ങാത്ത കുട്ടികള്‍ക്കും പ്രശ്നങ്ങളുണ്ടാക്കും. യൂണിവേഴ്സിറ്റി ഓഫ് കോളറോഡോയില്‍ നിന്നുള്ള ഒരു സംഘമാണ് പഠനം നടത്തിയത്. ഒന്നും രണ്ടും വയസുള്ള കുട്ടികളിലെ ഉറക്കത്തെക്കുറിച്ചാണ് സംഘം പഠനം നടത്തിയത്. കുട്ടികള്‍ മാതാപിതാക്കളുടെ കൂട്ടത്തില്‍ കിടക്കുന്നതിനെക്കുറിച്ചും പഠനസംഘം ചില കാര്യങ്ങള്‍ പറയുന്നുണ്ട്. ഉച്ചയുറക്കമില്ലാത്ത കുട്ടികളുടെ മുഖഭാവങ്ങളും ഉപയോഗിച്ചുതന്നെയാണ് പഠനം നടത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല