സ്വന്തം ലേഖകന്‍: ടോയ്‌ലറ്റ് നിര്‍മ്മിച്ചാന്‍ സിംഗപ്പൂര്‍ യാത്ര സമ്മാനം, ഒരു ദിവസം കൊണ്ട് 10,000 ടോയ്‌ലറ്റ് നിര്‍മ്മച്ച് മഹാരാഷ്ട്രയിലെ ഗ്രാമീണര്‍. മഹാരാഷ്ട്രയിലെ ഗ്രാമത്തിലാണ് ഒരു ദിവസം കൊണ്ട് വെളിയിട വിസര്‍ജ്ജനം അവസാനിപ്പിക്കാനായി 10,000 ടോയ്‌ലറ്റുകള്‍ പണിതത്. ഒക്‌ടോബര്‍ രണ്ടിന് മുമ്പായി വെളിയിട വിസര്‍ജജനം പൂര്‍ണമായി ഇല്ലാതാക്കാനുള്ള അധികൃതരുടെ ക്യാംപെയിനിന്റെ ഭാഗമായിരുന്നു ഈ യഞ്ജം.
ഇതിന്റെ ഭാഗമായൊ 10,000 കുഴികളാണ് ഒരു ദിവസം കൊണ്ട് ഗ്രാമീണര്‍ കുഴിച്ചത്. ഒസ്മാനാബാദിലെ ഗ്രാമവാസികളാണ് ശുചിത്വ ഇന്ത്യ ലക്ഷ്യത്തിനായി രണ്ടും കല്‍പ്പിച്ച് അണിനിരന്നത്. മറാത്തി പുതു വര്‍ഷമായ ഗുഡി പഡ്‌വ ഡേ യിലാണ് വെളിയിട വിസര്‍ജനം അവസാനിപ്പിക്കാനുള്ള മറാത്ത്‌വാഡ ക്യാംപെയ്‌ന് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി ഒരു വീട്ടില്‍ ഒരു ടോയ്‌ലറ്റ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ അധികൃതര്‍ മുന്നോട്ടുവെച്ച ഒരു തന്ത്രമായിരുന്നു ‘ഒരു ടോയ്‌ലറ്റ് നിര്‍മ്മിക്കൂ, സിംഗപ്പൂര്‍ സന്ദര്‍ശിക്കു’ ക്യാംപെയ്ന്‍.
നറുക്കെടുപ്പിലൂടെ ടോയ്‌ലറ്റ് നിര്‍മ്മിച്ചവരില്‍ നിന്ന് 32 ഗ്രാമവാസികളെ തിരഞ്ഞെടുത്ത് എല്ലാം ചിലവും വഹിച്ച് സിംഗപ്പൂര്‍ സന്ദര്‍ശനത്തിനായി കൊണ്ടു പോകും. ക്യാംപെയ്‌നിന്റെ അവസാന ദിവസം ടോയ്‌ലറ്റ് നിര്‍മ്മിച്ചു ഭാഗ്യം നേടിയ ആ 32 ഭാഗ്യവാന്മാര്‍ സിംഗപ്പൂരിലേയ്ക്ക് പറക്കും. എന്തായാലും ക്യാംപെയ്ന്‍ വന്‍ വിജയമായതിന്റെ സന്തോഷത്തിലാണ് അധികൃതര്‍. പൊതു സ്ഥലത്തും വെളിയിടങ്ങളിലും കാര്യം സാധിക്കേണ്ടതില്ലാത്തതിന്റെ ആശ്വാസത്തില്‍ ഗ്രാമീണരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല