സ്വന്തം ലേഖകന്‍: ആമസോണില്‍ തരംഗമായി ട്രംപിന്റെ ട്വീറ്റുകളുള്ള ടോയ്ലറ്റ് പേപ്പര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകളടങ്ങിയ ടോയ്ലെറ്റ് പേപ്പറാണ് ആമസോണിലെ പുതിയ ചൂടന്‍ ഉല്പന്നം. സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ ഏറെ ശ്രദ്ധേയമായ 10 ട്വീറ്റുകള്‍ ഉള്‍പ്പെടുത്തിയ ടോയ്ലെറ്റ് പേപ്പറുകളാണ് ആമസോണില്‍ വില്‍പ്പനക്കായി എത്തിയത്.
ടോയ്ലെറ്റ് ട്വീറ്റ് റീടെയില്‍ എന്ന സ്ഥാപനമാണ് ട്രംപിന്റെ മുഖചിത്രത്തോട് കൂടിയ ടോയ്ലെറ്റ് പേപ്പറുകളുടെ നിര്‍മാതാക്കള്‍. വെള്ളിയാഴ്ചയാണ് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണില്‍ ട്രംപിന്റെ ട്വീറ്റുകളടങ്ങുന്ന ടോയ്ലെറ്റ് പേപ്പറുകള്‍ വില്പനക്കെത്തിയത്. മണിക്കൂറുകള്‍ക്കകം തന്നെ ഇവ വിറ്റുതീര്‍ന്നു. വൈകാതെ തന്നെ ടോയ്ലെറ്റ് പേപ്പറുകള്‍ വീണ്ടും വില്‍പനക്കെത്തിക്കുമെന്ന് ആമസോണും റീടെയിലറും അറിയിച്ചു.
9.99 ഡോളര്‍ മുതല്‍ 12.45 ഡോളര്‍ വരെയാണ് ടോയ്ലെറ്റ് പേപ്പറുകളുടെ വില. ട്രംപിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മുഖം പതിച്ച ടോയ്ലെറ്റ് പേപ്പറുകള്‍ ആമസോണില്‍ നേരത്തെ വില്പനക്കെത്തിയിരുന്നു. അന്നും ഉല്‍പ്പന്നത്തിന് മികച്ച പ്രതികരണമാണ് ഓണ്‍ലൈന്‍ ഷോപ്പിങ് ഉപഭോക്താകളില്‍ നിന്ന് ലഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല