ഹോളിവുഡ് സെലിബ്രിറ്റികളും പ്രശസ്‌തരും അടുത്തിടെയായി ഇന്ത്യയിലേക്ക് എത്തുകയാണ്. കഴിഞ്ഞദിവസം എത്തിയ മോഡലും ബിസിനസുകാരിയായുമായ പാരിസ് ഹില്‍ട്ടനെ പിന്തുടര്‍ന്ന് പോപ്പ് താരം ലോഡി ഗാഗ ഒക്‌ടോബറില്‍ എത്തുന്നു. അതിനുശേഷം ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂയിസ് മുംബൈയിലേക്ക് വരുന്നു.
ബോളിവുഡ് താരം അനില്‍ കപൂര്‍ അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം `മിഷന്‍ ഇംപോസിബിള്‍’ വരുന്നു. ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂയിസ് ചിത്രത്തില്‍ നായകനാകുന്നു. ചിത്രം ഉടന്‍തന്നെ തീയറ്ററുകളിലെത്തും. അതേ, ഈ വാര്‍ത്തകള്‍ കേട്ടുകഴിഞ്ഞു. എന്നാല്‍ ചിത്രത്തിലെ സൂപ്പര്‍ താരം ടോം ക്രൂയിസ് തന്നെ ഇന്ത്യയിലേക്ക് വരുന്നു. മിഷന്‍ ഇംപോസിബിള്‍: ഗോസ്‌റ്റ് പ്രോട്ടോക്കോള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സ്‌ക്രീനിംഗ് പരിപാടികളുമായി ബന്‌ധപ്പെട്ടാണ് ടോം എത്തുന്നത്.
ഡിസംബറില്‍ മുംബൈയിലാണ് എത്തുന്നത്. ലോകവ്യാപകമായി ചിത്രം ഡിസംബര്‍ 16 നാണ് റിലീസ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ അതിനുമുമ്പേ ഡിസംബര്‍ 5ന് ഇന്ത്യന്‍ സ്‌ക്രീനിലെത്തുകയാണ്. മുംബൈയിലെത്തുന്ന ടോം രണ്ടുദിവസം ഇവിടെ പ്രചരണപരിപാടികളില്‍ പങ്കെടുത്തശേഷം ഡിസംബര്‍ 7 ന് ദുബൈയില്‍ നടക്കുന്ന വേള്‍ഡ് പ്രീമിയറിനായി പുറപ്പെടും. ഇന്ത്യയില്‍ മുംബൈയില്‍ മാത്രമാണ് ടോം പരിപാടികളില്‍ പങ്കെടുക്കുന്നത്. ചില പ്രോഡക്‌ടുകളുടെ പരസ്യങ്ങളിലും ടോം പങ്കെടുക്കുന്നുണ്ട്.
ചിത്രത്തില്‍ അനില്‍ കപൂര്‍ ഉള്‍പ്പെടുന്നതിനു പുറമെ ഇന്ത്യയില്‍നിന്ന് രാജസ്‌ഥാനിലെ സുന്ദരമായ കൊട്ടാരങ്ങളും ചിത്രത്തിലുണ്ട്. ചിത്രത്തിലെ നായികയായ പൗളാ പാറ്റോണും ടോം ക്രൂയിസിനൊപ്പം എത്തുമെന്ന് അറിയുന്നുണ്ട്. മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ഫൈവ് സ്‌റ്റാര്‍ ഹോട്ടലില്‍ താമസസൗകര്യമൊരുക്കുന്നതിനുവേണ്ടി പാരാമൗണ്ട് സെക്യുരിറ്റി കുറച്ചുദിവസങ്ങള്‍ക്കുമുമ്പേ ഇവിടെയെത്തി വേണ്ട അറേഞ്ച്‌മെന്റുകള്‍ ചെ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല