അഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം താരദമ്പതികളായ ടോം ക്രൂസും കാത്തി ഹോംസും വേര്‍പിരിയാന്‍ തീരുമാനിച്ചു. ഇരുവരുമായി അടുപ്പമുളള വൃത്തങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 2006 നവംബറിലാണ് ടോം ക്രൂസും (49) കാത്തി ഹോംസും(33) വിവാഹിതരാകുന്നത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും സുരി എന്ന ആറ് വയസ്സുകാരി മകളുമുണ്ട്. കാത്തിയുടേയും കുടുംബത്തിന്റേയും സ്വകാര്യ കാര്യമാണ് ഇതെന്നും മകളുടെ സന്തോഷത്തിനാണ് കാത്തി പ്രമുഖസ്ഥാനം നല്‍കുന്നതെന്നും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് അവരെ ബുദ്ധിമുട്ടിലാക്കരുതെന്നും കാത്തിയുടെ അഭിഭാഷകന്‍ ജോനാഥന്‍ വോള്‍ഫ് പറഞ്ഞു.
കാത്തിയാണ് വിവാഹമോചന കേസ് ഫയല്‍ ചെയ്തത്. സംഭവത്തില്‍ ക്രൂസ് നിരാശനും ദുഖിതനുമാണ്. നിലവില്‍ തന്റെ മൂന്ന് മക്കളുടെ കാര്യങ്ങളുമായി ഒതുങ്ങി കഴിയുകയാണ് ക്രൂസ്. അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും ക്രൂസിന്റെ വക്താവ് അറിയിച്ചു. റോക്ക് ഓഫ് ഏജസ് ക്രൂസിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
കഴിഞ്ഞ ഫെബ്രൂവരിയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് ഒരു പൊതുചടങ്ങില്‍ പ്രത്യക്ഷപെട്ടത്. റോക്ക് ഓഫ് ഏജസിന്റെ പ്രീമിയറില്‍ കാത്തിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. മിമി റോജേഴ്‌സിനേയും നിക്കോള്‍ കോഡ്മാനേയും ടോം ക്രൂസ് കാത്തിക്ക് മുന്‍പ് വിവാഹം ചെയ്തിരുന്നെങ്കിലും ദാമ്പത്യം പരാജയമായിരുന്നു. ഇരുവരിലുമായി രണ്ട് കുട്ടികള്‍ ക്രൂസിനുണ്ട്. നിലവില്‍ ഒബ്ലിവോണ്‍ എന്ന സ്‌കൈഫൈ സിനിമയുടെ ഷൂട്ടിങ്ങിലാണ് ടോം ക്രൂസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല