കിസാന്‍ തോമസ്: ഇംഗ്ലണ്ടില്‍ എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയ ലൂക്കന്‍ മാസ്സ് സെന്റര്‍ കൂട്ടായ്മയിലെ കളത്തിപ്പറമ്പില്‍ തോമസ് ജോസഫിന്റെയും ലിസമ്മ തോമസിന്റെയും മകനായ ടോം തോമസിന് ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ചിന്റെ അനുമോദനങ്ങളും ആശംസകളും .
പഠനത്തിലും മറ്റു ഇതര കലാ കായിക മത്സരങ്ങളിലും മികവ് തെളിയിച്ച ടോം ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ചിന്റെ അള്‍ത്താര ബാലനായും കൂടാതെ ജൂനിയര്‍ സെര്‍ട് ,സീനിയര്‍ സെര്‍ട് എന്നീ പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നവര്‍ക്ക് ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ചു നല്‍കി വരുന്ന സമ്മാനങ്ങളും നേടിയിട്ടുണ്ട് .
കേരളത്തിലെ കോട്ടയം ജില്ലയില്‍ വൈക്കത്തു നിന്നും അയര്‍ലണ്ടിലേക്ക് കുടിയേറിയതാണ് ടോമിന്റെ മാതാപിതാക്കള്‍. ടോമിന്റെ പിതാവ് തോമസ് ജോസഫ് ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ചിന്റെ പ്രതിനിധി യോഗം മെമ്പറും ,മാതാവ് ലിസമ്മ തോമസ് സ്റ്റാഫ് നേഴ്‌സും ,
സഹോദരന്‍ ടെനി നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമാണ് .
ഉപരിപഠനത്തിനു തയ്യാറെടുക്കുന്ന ടോം തോമസിന് എല്ലാവിധ വിജയാശംസകളും പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുമെന്ന് ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലയിന്‍സ് ഫാ .ജോസ് ഭരണിക്കുളങ്ങര ,ഫാ .ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല