വടക്കേ ഇന്ത്യയില്‍ ഹോളി ആഘോഷിക്കുന്നതു പോലെയാണു സ്പെയിനിലെ ടൊമാറ്റിന ഫെസ്റ്റിവല്‍. പരസ്പരം തക്കാളി വാരിയെറിഞ്ഞും അതില്‍ മുങ്ങിക്കുളിച്ചുമുള്ള ആഘോഷമാണ് ടൊമാറ്റിന. കഴിഞ്ഞ ദിവസം പതിനായിരക്കണക്കിനു ആളുകളാണ് 120 ടണോളം വരുന്ന തക്കാളികള്‍ പരസ്പരം വാരി എറിഞ്ഞും തക്കാളിചാരില്‍ കുളിച്ചും ടൊമാറ്റിന ഉത്സവം കെങ്കേമമാക്കിയത്. നമ്മുടെ നാട്ടില്‍ സാധാരണ ഏതെങ്കിലും സ്റ്റേജ് പ്രോഗ്രാം മോശമായാലും മറ്റും എറിയുന്ന പോലത്തെ ചീഞ്ഞ തക്കാളി ഒന്നുമല്ല കേട്ടോ ഇത് നല്ല ഫ്രഷ് തക്കാളികള്‍ തന്നെയാണ്.
ഹോളി ആഘോഷിക്കുമ്പോള്‍ കെമിക്കല്‍ നിറങ്ങള്‍ മലിനീകരണമുണ്ടാക്കുന്നുവെങ്കില്‍, ടൊമാറ്റോ വേസ്റ്റ് നേരെ പാടത്തേയ്ക്കാണു പമ്പ് ചെയ്തു ഒഴുക്കി കളയുന്നത്. ബയോഡീഗ്രയ്ഡബ്ള്‍ ആയതുകൊണ്ടു പ്രശ്നങ്ങളൊന്നുമില്ല. ഇക്കോ ഫ്രണ്ട്ലി ആഘോഷം എല്ലാവരും ചേര്‍ന്നു ഗംഭീരമായി ആഘോഷിച്ചു എന്ന കാര്യത്തില്‍ സംശയമേയില്ല. 1945 മുതല്‍ ആഘോഷിച്ചുവരുന്ന ഉത്സവമാണ് ടൊമാറ്റിന, കുട്ടികള്‍ക്കിടയില്‍ ഭക്ഷണത്തിന് വേണ്ടിയുണ്ടായ വഴക്കാണ് ഈ തക്കാളിയെരു തുടങ്ങാന്‍ ഇടയാക്കിയതെന്നാണ് ഐതിഹ്യം.
അതേസമയം അനേകം ടൂറിസ്റ്റ്കളും പങ്കെടുത്ത തക്കാളി ഉത്സവത്തില്‍ പലരും പഴയ വസ്ത്രങ്ങളും കണ്ണാടകളും ധരിച്ചാണ് എത്തിയത്. ബോംബു വര്ഷിക്കുന്നത് പോലെ തക്കാളി എറിഞ്ഞു കൊണ്ടുള്ള യുദ്ധം കണ്ണിനു ഹരം പകരുന്ന കാഴ്ച തന്നെയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല