ദക്ഷിണ പസഫിക് രാജ്യം ടോംഗയിലെ രാജാവ് ജോര്‍ജ് ടുപോവ് അഞ്ചാമന്‍ (63) അന്തരിച്ചു. ഹോങ്കോങ്ങിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 2006ല്‍ രാജാവായി സ്ഥാനമേറ്റ ജോര്‍ജ് അഞ്ചാമന്‍ ടോംഗയില്‍ ജനാധിപത്യ പരിഷ്കരണം നടപ്പാക്കി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനു തുടക്കമിട്ടു. അര്‍ബുദ ബാധയെത്തുടര്‍ന്ന് അദ്ദേഹത്തിന്‍റെ വൃക്ക നീക്കം ചെയ്തിരുന്നു. അവിവാഹിതനാണ്.
40 വര്‍ഷം ഭരണം നടത്തിയ പിതാവ് ടോഫാഹോ ടുപോവിന്‍റെ പിന്‍ഗാമിയായാണു ജോര്‍ജ് ടുപോവ് അഞ്ചാമന്‍ അധികാരമേറ്റത്. സഹോദരനും കിരീടവകാശിയുമായ ടുപോട്ടോ ലവക അടുത്ത രാജാവാകും. മരണസമയത്ത് കിരീടാവകാശികൂടിയായ സഹോദരന്‍ ടുപ്പോട്ടോ ലവക സമീപത്തുണ്ടായിരുന്നു.
മരണകാരണം അറിവായിട്ടില്ല. അര്‍ബുദബാധയെത്തുടര്‍ന്ന് ആറു മാസം മുമ്പ് അദ്ദേഹത്തിന്റെ വൃക്ക നീക്കം ചെയ്തിരുന്നു. നാലു പതിറ്റാണ്ടോളം ടോംഗയില്‍ ഭരണം നടത്തിയ പിതാവ് ടോഫാഹോ ടുപോവിന്റെ മരണത്തേത്തുടര്‍ന്നാണ് 2006ല്‍ ജോര്‍ജ് ടുപോവ് സ്ഥാനമേറ്റെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല