മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറും ഭാര്യ ചെറി ബ്ലയറും വിവാഹമോചനത്തിന് തയ്യാറെടുക്കുന്നതായി വാര്‍ത്ത. ബ്ലയര്‍ ദമ്പതികളുടെ കുടുംബ കഥ പ്രസിദ്ധീകരിക്കുന്ന ഡെയ്‌ലി മെയില്‍ പത്രത്തിന്റെ കോളത്തിലാണ് അഭ്യൂഹം പ്രത്യക്ഷപ്പെട്ടത്.
ഏറെക്കാലമായി ടോണി ബ്ലയറും ചെറിയും വേറിട്ടാണ് ജീവിക്കുന്നത്. പരസ്പരം കാണാന്‍ കഴിയാത്ത രീതിയില്‍ ഇരുവരും തിരക്കുകളിലുമാണ്.
ഇരുവര്‍ക്കും സ്വന്തമായി ബിസിനസ് സാമ്രാജ്യങ്ങള്‍ തന്നെയുണ്ടെന്ന് പുസ്തകം വെളിപ്പെടുത്തുന്നു.
ആറു മാസങ്ങള്‍ക്കു മുമ്പ് തന്റെ അറുപതാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി മകള്‍ കാതറീനൊപ്പം ചെറി ലണ്ടനില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് ബ്ലയറിന്റെ അഭാവം ഏറെ ശ്രദ്ധിക്കപെടുകയും ചെയ്തു. കൊണാട്ട് സ്‌ക്വയറിലുള്ള വസതിയിലും ബ്ലയര്‍ ചെല്ലാറില്ലെന്നും ചെറിയെ ഏറെ വിഷാദിയായാണ് കാണാറുള്ളതെന്നും അയല്‍ക്കാരും വെളിപ്പെടുത്തുന്നു.
മാധ്യമ രാജാവ് റുപര്‍ട്ട് മര്‍ഡോക്കുമായുള്ള ടോണി ബ്ലയറിന്റെ ബന്ധം പുറത്തു വന്നതോടെയാണ് ഇരുവരും അകല്‍ച്ചയിലായത്. മര്‍ഡോക്കിന്റെ ഭാര്യ വെന്‍ഡി ഡെങ്ങുമായി ബ്ലയര്‍ കാലിഫോര്‍ണിയയില്‍ വച്ച് ഒന്നിലേറെ തവണ കൂടിക്കാഴ്ച നടത്തി എന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ ചെറിക്ക് വിവാഹമോചനത്തില്‍ താത്പര്യമില്ലെന്നും ബ്ലയറിന് വേറെ ബന്ധമുണ്ടാവുകയാണെങ്കില്‍ അവര്‍ ഭര്‍ത്താവിനേക്കാല്‍ വെറുക്കുക മാധ്യമങ്ങളെയാകുമെന്നും ചെറിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ടോണി ബ്ലയറിന്റെ രാഷ്ട്രീയ, സ്വകാര്യ ജീവിതം വിഷയമാക്കുന്ന പുസ്തകം ബ്ലയര്‍ ഐഎന്‍സി, ദി മാന്‍ ബെഹൈന്‍ഡ് ദി മാസ്‌ക് എന്ന പുസ്തകമാണ് ഡെയ്‌ലി മെയില്‍ ലക്കങ്ങളായി പുറത്തു വിടുന്നത്. ഫ്രാന്‍സിസ് ബെക്കറ്റ്, ഡേവിഡ് ഹെന്‍കെ, നിക് കോച്ചന്‍ എന്നിവര്‍ ചേര്‍ന്നെഴുതുന്ന പുസ്തകം മാര്‍ച്ച് 19 ന് മുഴുരൂപത്തില്‍ പുറത്തിറങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല