ടോപ്പ് 10 ക്രിമിനല്‍സ് എന്ന് ഗൂഗിള്‍ ഇമേജില്‍ തെരഞ്ഞാല്‍ ലഭിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രവും. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം, കൊല്ലപ്പെട്ട അല്‍ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍, പാക് ഭീരരന്‍ ഹാഫിസ് സയിദ്, അയ്മന്‍ അല്‍ സവാഹിരി എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചിത്രവുമുള്ളത്.
കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഗുജറാത്തിലെ സ്‌കൂളുകളിലെ പാഠുസ്തകങ്ങളിലെ വര്‍ണവിവേചനം സംബന്ധിച്ച പരാമര്‍ശത്തെ കുറിച്ച് ബ്രിട്ടണിലെ ടെലിഗ്രാഫ് പത്രത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഉപയോഗിച്ച മോദിയുടെ ചിത്രമാണ് സര്‍ച്ചില്‍ വരുന്നതെന്നാണ് ഗൂഗിള്‍ നല്‍കുന്ന വിശദീകരണം. ചിത്രത്തിന്റെ മെറ്റാ ടാഗില്‍നിന്നുള്ള വിവരങ്ങള്‍ എടുത്താണ് സെര്‍ച്ച് റിസല്‍ട്ടില്‍ മോഡിയുടെ ചിത്രവും സെര്‍ച്ച് എന്‍ജിന്‍ കാണിക്കുന്നത്. ഇതേത്തുടര്‍ന്ന് ഗൂഗിള്‍ മാപ്പ് പറഞ്ഞെങ്കിലും സെര്‍ച്ച് റിസല്‍ട്ടില്‍ മാറ്റമില്ല. ഗൂഗിളിന്റെ അല്‍ഗോറിഥത്തില്‍ മാറ്റം വരുത്തിയാല്‍ മാത്രമെ സെര്‍ച്ച് റിസല്‍ട്ടില്‍ മാറ്റം വരുത്താന്‍ കഴിയു. അത് അത്ര വേഗത്തില്‍ ചെയ്യാന്‍ പറ്റുന്ന കാര്യമല്ല.
മോഡിയുടെ പേര് സെര്‍ച്ച് റിസല്‍ട്ടില്‍ വന്നു എന്നത് കൊണ്ട് അദ്ദേഹം കുറ്റവാളിയാണെന്ന് അര്‍ത്ഥമില്ലെന്ന് ഗൂഗിള്‍ വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല