മാതാപിതാക്കളുടെ ഒരു രാത്രിയെങ്കിലും ശിവരാത്രിയാക്കാത്ത ഒരു കുട്ടി പോലും കാണില്ല. കുട്ടി ഉണ്ടാകുക എന്ന് പറഞ്ഞാല്‍ തന്നെ ഉറക്കമില്ലാത്ത രാത്രികളാണ് പലര്‍ക്കും ഇന്ന്. തിരിച്ചറിയുവാനുള്ള പ്രായമായിട്ടും ഇതേ രീതിയില്‍ തന്നെയാണ് കാര്യങ്ങലെന്കില്‍ ഇതാ കുട്ടികളെ ഉറക്കാന്‍ പത്തു വഴികള്‍.
ദിനചര്യ
മുഴുവന്‍ ദിവസത്തേക്കുമായി ദിനചര്യ ഒരുക്കുക. സാധാരണ മാതാപിതാക്കള്‍ രാവിലെ മുതല്‍ വൈകുന്നേരം വരയേ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്താറുള്ളൂ. രാത്രികളില്‍ കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ രാത്രി ഉറക്കം കിട്ടാതെ കുട്ടി നിങ്ങളെ ശല്യപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട. കൃത്യമായ ദിനചര്യകള്‍ കൃത്യമായ ഉറക്കത്തിലേക്ക് കുട്ടികളെ നയിക്കും. പ്രത്യേകിച്ച് ഭക്ഷണം ഉറക്കം എന്നിവ എല്ലാ ദിവസവും ഒരേ സമയങ്ങളില്‍ ആയിരുന്നാല്‍.
ഊഷ്മളമായൊരു കുളി
വൈകുന്നേരത്തെ ഭക്ഷണത്തിന് ശേഷമുള്ള ചെറിയൊരു കുളി കുട്ടികള്‍ക്ക് മനസിന് വിശ്രമം നല്‍കും. പക്ഷെ കൂടുതല്‍ നേരം കുട്ടിയെ കുളിപ്പിക്കുന്നത് വിപരീതമായ ഫലങ്ങളാണ് ഉണ്ടാക്കുക.
ശാന്തം, സമാധാനം
കുട്ടികളുടെ ദിവസം അവസാനിക്കുന്നതിനു മുന്‍പ് ചുറ്റുപാടുകള്‍ നിശബ്ദവും ശാന്തവുമാക്കുവാന്‍ ശ്രമിക്കുക. വലിയ ബഹളങ്ങള്‍ ഒരു പക്ഷെ കുട്ടിയുടെ ഉറക്കത്തെ ബാധിച്ചേക്കും. ഉറങ്ങുന്നതിനായി കഥകള്‍ കേള്‍പ്പിച്ചു കൊടുക്കുക അല്ലെങ്കില്‍ പാട്ട് പാടി കൊടുക്കുക എന്നിവ ചെയ്യാവുന്നതാണ്.
ഡിം ലൈറ്റ്
തീവ്രതയേറിയ പ്രകാശ രശ്മികള്‍ കുട്ടികളുടെ കണ്ണുകള്‍ക്ക് അസഹനീയമായിരിക്കും. സീറോ വാട്ട് ബള്‍ബ് ബെഡ്‌റൂമില്‍ ഉപയോഗിക്കുന്നത് ചുറ്റുപാട് ഊഷ്മളമാക്കും എന്നു മാത്രമല്ല ഉറങ്ങുന്നതിനുള്ള പ്രേരണ നല്‍കുകയും ചെയ്യും. രാത്രി എന്നത് സമാധാനപരമായി കാര്യങ്ങള്‍ സംസാരിക്കേണ്ട സമയമാണ്.
കഥകള്‍
കഥകള്‍ കേട്ട് ഉറങ്ങാത്ത ഒരു കുട്ടിയുമില്ല. മിക്ക രാജ്യങ്ങളിലും ബെഡ് ടൈം സ്റ്റോറി എന്നത് കുട്ടികളുടെ ജീവിതത്തിലെ ഒഴിച്ച് കൂടാനാകാത്ത ഘടകമാണ്.
ഇളംചൂടുള്ള പാല്‍
കിടക്കുന്നതിനു മുന്‍പ് ഇളംചൂടുള്ള ഒരു ഗ്ലാസ് പാല്‍ ഉറക്കം കൃത്യമാകുന്നതിനു സഹായിക്കുന്നു. മിക്കവാറും ചോക്ലേറ്റ് പാല്‍ ആണ് കുട്ടികള്‍ ഇഷ്ടപ്പെടുക. കുട്ടി കുപ്പിപ്പാല്‍ കുടിക്കുന്നുണ്ടെങ്കില്‍ അത് ബെഡ്‌റൂമിലെ മങ്ങിയ വെളിച്ചത്തില്‍ നല്‍കുക.
കുട്ടിയുടെ മുറി ശാന്തമായിരിക്കണം
ശല്യങ്ങള്‍ ഒന്നുമില്ലാത്ത രീതിയിലായിരിക്കണം കുട്ടിയുടെ മുറി. ഉറങ്ങുന്നതിനായി ചിലപ്പോള്‍ ഏതാനും കളിപ്പാട്ടങ്ങള്‍ കൂടെ വേണ്ടി വരും. എന്നാല്‍ വളരെ കുഞ്ഞു കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ ഉറങ്ങുമ്പോള്‍ കൂടെ വയ്ക്കുന്നത് അവരുടെ ജീവന്‍ തന്നെ ഒരു പക്ഷെ അപകടത്തിലാക്കിയേക്കും.
കിടക്ക
വൃത്തിയുള്ളതും പുതിയതുമായ കിടക്കവിരികള്‍ ഉറക്കം പെട്ടെന്നും ഗാഡമായും വരുന്നതിനു സഹായിക്കുന്നു. മുറി കൂടുതല്‍ തണുത്തതോ ചൂടുള്ളതോ അല്ലെന്നു ഉറപ്പു വരുത്തുക.
ഗുഡ്നൈറ്റ് ഉമ്മ
കുട്ടിയെ ഉറക്കാനായി കിടത്തിയതിന് ശേഷം ഉമ്മ കൊടുക്കുന്നത് മാതാപിതാക്കളുമായുള്ള കുട്ടിയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് സഹായിക്കും. മാതാപിതാക്കളുടെ സാമീപ്യത്തില്‍ തന്നെ ഉറങ്ങി എഴുന്നേല്‍ക്കുന്നത് കുട്ടിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും.
ദിവസവും ഒരേ പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുക
ഒരേ പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുന്നത് കുട്ടികളെ സാധാരണ ജീവിത ശൈലിയിലേക്ക് കൊണ്ട് വരുന്നു. പ്രത്യേക പ്രവര്‍ത്തികള്‍ ഒരു പക്ഷെ അവരുടെ ആ ദിവസത്തെ തന്നെ മാറ്റിമറയ്ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല