1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2015

ടൈം ഹയര്‍ എജ്യുക്കേഷന്‍ മാഗസിന്‍ എല്ലാ വര്‍ഷവും നടത്തുന്ന മികച്ച സര്‍വകലാശാലകളുടെ പട്ടിക തയാറാക്കലില്‍ ഇത്തവണയും മുന്‍പന്തിയില്‍ യുഎസ്. 23 ഓളം രാജ്യങ്ങള്‍ ആദ്യ നൂറ് സര്‍വകലാശാലകളുടെ ലിസ്റ്റില്‍ ഇടംനേടിയിട്ടുണ്ടെങ്കിലും ഇവയില്‍ 43 എണ്ണവും അമേരിക്കന്‍ സര്‍വകലാശാലകളാണ്. ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലയായി തെരഞ്ഞെടുക്കപ്പെട്ട ഹാര്‍വെര്‍ഡ് സര്‍വകലാശാലയും അമേരിക്കയിലണ്. അതേസമയം ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്‍സ്റ്റിറ്റ്യൂട്ടായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂ് ഓഫ് സയന്‍സസ് ഉള്‍പ്പെടെ ഒരു യൂണിവേഴ്‌സിറ്റിയും മികച്ച സര്‍വകലാശാലകളുടെ ആദ്യപത്തില്‍ ഇടംനേടിയിട്ടില്ല. കേംബ്രിഡ്ജിന് രണ്ടാം സ്ഥാനവും ഓക്‌സ്‌ഫോര്‍ഡിന് മൂന്നാം സ്ഥാനവുമുണ്ട്.

ലോകത്തിലെ മികച്ച പത്ത് സര്‍വകലാശാലകളില്‍ എട്ടെണ്ണവും യുഎസില്‍നിന്നാണ്. ആദ്യ നൂറെണ്ണത്തിലുള്ള 43 എണ്ണവും യുഎസില്‍നിന്നാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ ഇത് 46 ആയിരുന്നു. പിന്നെ ഏറ്റവും അധികം മികച്ച സര്‍വകലാശാലകളുള്ളത് യുകെയിലാണ്. ആദ്യ നൂറിലുള്ള 12 സര്‍വകലാശാലകളാണ് ഇവിടെയുള്ളത്. ജര്‍മ്മനിയിലെ ആറ് സര്‍വകലാശാലകളും പട്ടികയിലെ ആദ്യ നൂറില്‍ ഇടംനേടിയിട്ടുണ്ട്.

അക്കാദമിക് മേഖലയിലെ വിദഗ്ധന്മാരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് ടൈം ഹയര്‍ എഡ്യുക്കേഷന്‍ മാഗസിന്‍ മികച്ച സര്‍വകലാശാലകളെ തെരഞ്ഞെടുക്കുന്നത്. 10,507 പ്രതികരണങ്ങളാണ് ഇത്തവണ സര്‍വകലാശാലകളുടെ റാങ്കിംഗ് നിര്‍ണയിക്കാന്‍ പരിഗണിച്ചത്. ഇവയുടെ മൂന്ന് ശതമാനം ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.