സ്വന്തം ലേഖകന്‍: പോലീസ് കാറില്‍ വച്ചെടുത്ത ചൂടന്‍ സെല്‍ഫി ഫേസ്ബുക്കില്‍, മെക്‌സിക്കോയിലെ സുന്ദരി പോലീസിന്റെ പണി പോയി. മെക്‌സിക്കന്‍ വനിതാ പോലീസ് നീല്‍ഡോ ഗ്രേഷ്യയെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ടോപ്‌ലെസ് സെല്‍ഫി തിരിച്ചു കടിച്ചത്.
ഓട്ടോമാറ്റിക് മെഷീന്‍ ഗണ്‍ കയ്യിലേന്തി ഗ്രേഷ്യ സെല്‍ഫി എടുത്തത് പോലീസിന്റെ പട്രോളിംഗ് വാഹനത്തില്‍ തന്നെ ഇരുന്നാണ്. തുടര്‍ന്ന് ഈ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സമൂഹ മാധ്യമത്തില്‍ പ്രചരിച്ച ഈ ഈ സെല്‍ഫി ഗ്രേഷ്യയുടെ മേലധികാരികള്‍ കണ്ടതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്.
മാറിടം പൂര്‍ണമായും പ്രദര്‍ശിപ്പിച്ചു കൊണ്ടായിരുന്നു ഗ്രേഷ്യയുടെ ചൂടന്‍ സെല്‍ഫി. പോലീസിന്റെ ബാഡ്ജും ഫോട്ടോയില്‍ ദൃശ്യമായിരുന്നു. അച്ചടക്ക നടപടിയെക്കുറിച്ച് ഗ്രേഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ പോണ്‍ ഫോട്ടോ ഷൂട്ടിനായി പോലീസ് വാഹനം ഉപയോഗിച്ചതിനും മെക്‌സിക്കന്‍ പേലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല