സ്വന്തം ലേഖകന്‍: ടൊറന്റോ വെടിവയ്പ്പ്; കൊല്ലപ്പെട്ട രണ്ടു പെണ്‍കുട്ടികള്‍ക്ക് നേരെ നിറയൊഴിച്ചത് പാക് വംശജന്‍. രണ്ടു പെണ്‍കുട്ടികളെ വെടിവച്ചുകൊല്ലുകയും 13 പേരെ മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്തതു പാക്ക് വംശജന്‍ ഫെയ്‌സല്‍ ഹുസൈന്‍ (29) ആണെന്നു പൊലീസ് സ്ഥിരീകരിച്ചു. മനോദൗര്‍ബല്യത്തിനു ചികിത്സയിലായിരുന്ന ഹുസൈന്‍ പലവ്യഞ്ജനക്കടയില്‍ ജോലിക്കാരനായിരുന്നു.
ഇതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഗ്രീക്ക് ടൗണില്‍ ഞായറാഴ്ചയാണ് ഇയാള്‍ കൂട്ടവെടിവയ്പു നടത്തിയത്. പത്തും പതിനെട്ടും വയസ്സുള്ള പെണ്‍കുട്ടികളാണു കൊല്ലപ്പെട്ടത്. സ്ഥലത്തെത്തിയ പൊലീസുമായും ഏറ്റുമുട്ടി. മൃതദേഹം കണ്ടെത്തുമ്പോള്‍ വെടിയേറ്റ നിലയിലായിരുന്നു.
വിഷാദമടക്കമുള്ള മാനസിക പ്രശ്‌നങ്ങള്‍ ദീര്‍ഘനാളായി നേരിട്ടിരുന്ന ഹുസൈന്‍ വൈദ്യസഹായം തേടിയിരുന്നു. ഹുസൈന്റെ കുടുംബവും ഇക്കാര്യം സ്ഥിരീകരിച്ചു. വെടിവയ്പ്പ് ആക്രമണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കൈത്തോക്കുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുന്നതു സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് കനേഡിയന്‍ പൊതു സുരക്ഷാ മന്ത്രി റാല്‍ഫ് ഗുഡ്‌ഡേല്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല