പൊതു തെരഞ്ഞെടുപ്പില്‍ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗുമായി ചേര്‍ന്ന് അനധികൃതമായി വോട്ട് നേടാന്‍ ശ്രമിച്ച കണ്‍സര്‍വേറ്റീവ് ടോറി സ്ഥാനാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തു. ഡഡ്‌ലി നോര്‍ത്തിലുള്ള മെഗാ മോസ്‌കിനെതിരെ സമരം ചെയ്യാന്‍ അഫ്‌സല്‍ അമീന്‍ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗിലെ ആളുകളെ പ്രേരിപ്പിച്ചെന്ന് സണ്‍ഡേ മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് സമരം ചെയ്യുമ്പോള്‍ താനാ പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹരിക്കാമെന്നും അതുവഴിയായി തനിക്ക് വോട്ട് ലഭിക്കുമെന്നുമായിരുന്നു അഫ്‌സല്‍ അമീന്റെ പദ്ധതി. ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് മാര്‍ച്ച് പ്രഖ്യാപിച്ചു കഴിയുമ്പോള്‍ താന്‍ ഇടപെട്ട് മാര്‍ച്ച് പിന്‍വലിപ്പിക്കാമെന്നായിരുന്നു അഫ്‌സല്‍ അമീന്റെ വാഗ്ദാനം.
അതേസമയം ആരോപണങ്ങള്‍ അഫ്‌സല്‍ അമീന്‍ നിഷേധിച്ചു. എങ്കിലും തെളിവുകള്‍ സഹിതം പത്രം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇയാളുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല