സ്വന്തം ലേഖകന്‍: ജപ്പാന് ഭീമനായ തോഷിബയുടെ നഷ്ടം 42,000 കോടി രൂപ, കമ്പനി ചെയര്മാന് രാജിവച്ചു. ജപ്പാനിലെ ബഹുരാഷ്ട്ര കമ്പനിയുടെ ചെയര്മാന് ഷിഗനോരി ഷിഗയാണ് ആണവനിലയ നിര്‍മാണരംഗത്തുള്ള സിബി ആന്‍ഡ് ഐ സ്റ്റോണ്‍ എന്ന അമേരിക്കന്‍ കമ്പനിയെ തോഷിബ ഏറ്റെടുത്തതു വഴിയുണ്ടായ വന്‍നഷ്ടത്തിന്റെ ഉത്തരവാദിത്തം ഏറ്റടുത്ത് രാജിവച്ചത്.
തോഷിബയുടെ അമേരിക്കന്‍ ഉപസ്ഥാപനമായ വെസ്റ്റിംഗ് ഹൗസ് വഴിയായിരുന്നു സിബി ആന്‍ഡ് ഐ സ്റ്റോണ്‍ കന്പനിയെ ഏറ്റെടുത്തത്. ഇതുമൂലം 630 കോടി ഡോളര്‍(42000 കോടി രൂപ) നഷ്ടമാണ് തോഷിബയ്ക്ക് വന്നത്. ആണവോര്‍ജ ബിസിനസിലുണ്ടായ ഭീമമായ നഷ്ടം മൂലം പാപ്പരാകുന്നത് ഒഴിവാക്കാന്‍ തോഷിബ കന്പ്യൂട്ടര് ചിപ് ബിസിനസ് വില്ക്കാന് തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് അവസാനത്തോടെ കന്പ്യൂട്ടര് ചിപ് ബിസിനസ് വില്‍ക്കാനാകുമെന്നാണ് തോഷിബ പ്രതീക്ഷിക്കുന്നത്.
വെസ്റ്റിങ്ഹൗസിലെ ഓഹരി ഏറ്റെടുക്കാന്‍ പങ്കാളികളെ അന്വേഷിക്കുന്നതായി തോഷിബ പ്രസിഡന്റ് സതോഷി സുനകാവ അറിയിച്ചിരുന്നു. രാജിവച്ചെങ്കിലും ഷിഗനോരി ഷിഗ കമ്പനി എക്സിക്യൂട്ടിവ് ആയി തുടരും. മാര്‍ച്ച് അവസാനത്തോടെ കംപ്യൂട്ടര്‍ ചിപ് ബിസിനസ് വില്‍ക്കാനാകുമെന്നും അതുവഴി കടക്കെണിയില്‍ ആകുന്നതില്‍ നിന്ന് രക്ഷപ്പെടാമെന്നുമാണ് കമ്പനി അധികൃതരുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല