സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷം ലോകം കൈമാറിയ കൈക്കൂലി രണ്ട് ലക്ഷം കോടി ഡോളര്‍. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൈക്കൂലി ഇനത്തില്‍ വിനിമയം ചെയ്തത് രണ്ട് ലക്ഷം കോടി ഡോളറാണെന്ന് ഐഎംഎഫ് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്.
എതാണ്ട് 78.28 ലക്ഷം കോടി ഡോളറാണ് ആഗോള മൊത്ത ആഭ്യന്തര ഉത്പാദനമായി കണക്കാക്കുന്നത്. ക്രയ ശേഷി തുല്യതയനുസരിച്ച് കണക്കാക്കിയാല്‍ ഇത് 107.5 ലക്ഷം കോടി ആകും. ഇതിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ലോകത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ രണ്ട് ശതമാനം കൈക്കൂലിക്കായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2013 ല്‍ ഐഎംഎഫ് നടത്തിയ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ പഠനത്തില്‍ ഫ്രാന്‍സ്, ഹംഗറി, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, പോളണ്ട്, റുമേനിയ സ്‌പെയിന്‍, ലിചെന്‍സ്റ്റെയിന്‍ എന്നീ രാജ്യങ്ങളിലെ സര്‍ക്കാര്‍ പദ്ധതികളില്‍ അഴിമതിയെത്തുടര്‍ന്ന് 13 ശതമാനം വരെ വര്‍ധനയുണ്ടായതായി കണ്ടെത്തിയിരുന്നു. അഴിമതി വികസ്വര രാജ്യങ്ങള്‍ക്കെന്ന പോലെ വികസിത രാജ്യങ്ങള്‍ക്കും തീരാശാപമാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല