സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ മോചനം കാത്ത് കഴിയുന്നത് 7,620 ഇന്ത്യക്കാര്‍, കൂടുതല്‍ പേര്‍ സൗദി ജയിലുകളില്‍. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ജയിലില്‍ കഴിയുന്നത് 7,620 ഇന്ത്യക്കാരാണെന്ന് ലോക്‌സഭയില്‍ വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറാണ് വ്യക്തമാക്കിയത്.
സൗദി അറേബ്യയിലാണ് കൂടുതല്‍ ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിനു ലഭിച്ചിരിക്കുന്ന വിവരപ്രകാരം 86 രാജ്യങ്ങളിലായി തടവില്‍ കഴിയുന്നവരില്‍ അന്‍പതില്‍ ഏറെപ്പേര്‍ സ്ത്രീകളാണ്. ഇവരില്‍ ഭൂരിഭാഗത്തെയും തെക്കു കിഴക്കന്‍ ഏഷ്യ, ശ്രീലങ്ക, ചൈന, നേപ്പാള്‍, ഗള്‍ഫ് രാജ്യങ്ങളിലാണ്. മൊത്തം തടവുകാരില്‍ 56 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലെ തടവറകളിലാണുള്ളത്.
ജയിലില്‍ കഴിയുന്നവരില്‍ കൂടുതല്‍ പേരും സാന്പത്തിക കുറ്റകൃത്യങ്ങള്‍, മോഷണം, കൈക്കൂലി തുടങ്ങിയവയ്ക്കാണു ശിക്ഷ അനുഭവിക്കുന്നതെന്നും സഭയെ മന്ത്രി അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി മിക്ക രാജ്യങ്ങളും തടവുകാരുടെ വിവരങ്ങള്‍ കൈമാറാന്‍ വിമുഖത കാട്ടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല