സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ഗാങ്‌സ്റ്ററെന്നു മുദ്രകുത്തി ഒരാളെ വെടിവച്ചു കൊന്നത് നോര്‍ത്ത് ലണ്ടനില്‍ സമീപകാലത്ത് ഉണ്ടായതില്‍ വെച്ചേറ്റവും വലിയ കലാപത്തിനു തിരികൊളുത്തി. വന്‍ ജനക്കൂട്ടം പോലീസിനു നേരേ പെട്രോള്‍ ബോംബും കല്ലുകളും ഉപയോഗിച്ച് ആക്രമണം നടത്തി. ബസിനും കടകള്‍ക്കും വ്യാപകമായി തീയിട്ടു. നൂറു കണക്കിനാളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നൂറോളം മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന എന്‍ഫീല്‍ഡിലേക്കും കലാപം പടര്‍ന്നിട്ടുണ്ട്.
കടകള്‍ക്കു തീവയ്ക്കുന്നതിനിടെ വന്‍തോതില്‍ കൊള്ളയും നടന്നിട്ടുണ്ട്. കീത്ത് ബ്ലേക്ക്‌ലോക്ക് എന്ന പിസി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് 26 വര്‍ഷം മുന്‍പ് ഇതേ പ്രദേശത്തു നടന്ന കലാപത്തെ ഓര്‍മിപ്പിക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. അഞ്ഞൂറിലേറെ വരുന്ന ജനക്കൂട്ടത്തെ നേരിടാന്‍ പോലീസ് നന്നേ ബുദ്ധിമുട്ടി. നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥരും സ്‌പെഷ്യലിസ്റ്റ് റയട്ട് പോലീസും രംഗത്തിറങ്ങേണ്ടി വന്നു. ഏറ്റുമുട്ടലില്‍ 26 പോലീസുകാര്‍ക്ക് പരിക്കുണ്ട്, ഏതാണ്ട് 42 പേരെ ഇതിനെ തുടര്‍ന്നു കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മാര്‍ക്ക് ദുഗ്ഗന്‍ (29)എന്നയാളാണ് പോലീസിന്റെ വെടിയേറ്റു മരിച്ചത്. വ്യാഴാഴ്‌ച്ച വൈകിട്ട് മാര്‍ക്ക് ഡഗ്ഗന്‍ സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പോലീസിന്റെ ലിസ്റ്റില്‍ ഗ്യാങ്‌സ്റ്റര്‍ ആയി കണക്കാക്കിയിട്ടുള്ള ഡഗ്ഗന്‍ തോക്കെടുത്ത് ഓഫീസര്‍മാര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. പരസ്‌പരം ഉണ്ടായ വെടിവയ്‌പിനൊടുവില്‍ ഡഗ്ഗന്‍ മരിച്ചു വീഴുകയായിരുന്നു. വെടിവയ്‌പില്‍ ഒരു പോലീസ് ഓഫീസര്‍ക്കും പരിക്കേറ്റിരുന്നു എസ്‌റ്റേറ്റില്‍ താമസിച്ചിരുന്ന ഇയാള്‍ ഗാങ്‌സ്റ്ററാണെന്ന് പോലീസ് കഴിഞ്ഞ ആഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. കലാപ ദൃശ്യങ്ങള്‍ വ്യാപകമായി ട്വിറ്ററില്‍ പ്രചരിപ്പിച്ചത് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയെന്നും സൂചനയുണ്ട്.
ഒരു പോലീസ് കാര്‍ കത്തുന്ന ചിത്രം നൂറിലേറെ തവണയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. വ്യാഴാഴ്ച ദുഗ്ഗന്‍ യാത്ര ചെയ്തിരുന്ന ക്യാബ് തടഞ്ഞാണ് പോലീസ് ഇയാളെ പിടികൂടാന്‍ ശ്രമിച്ചത്. പരസ്പരം നീണ്ട വെടിവയ്പുണ്ടായി. ഇതിനു ശേഷമാണ് ഇയാള്‍ക്കു വെടിയേറ്റത്. മരിച്ച യുവാവിനും കുടുംബത്തിനും സഹായം ലഭ്യമാക്കണമെന്ന ആവശ്യവുമായാണ് പ്രക്ഷോഭകര്‍ ടോട്ടന്‍ഹാം പോലീസ് സ്റ്റേഷന് മുന്നില്‍ പ്രകടനം നടത്തിയതത്രേ.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതുകൊണ്ട് ഈ പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രക്ഷോഭകാരികള്‍ ഇവിടുത്തെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളാണ് തല്ലിത്തകര്‍ത്തിട്ടുള്ളത്. ഇംഗ്ലണ്ടിലെതന്നെ പ്രശ്നബാധിതമായ സ്ഥലങ്ങളിലൊന്നായ ടോട്ടന്‍ഹാമിലെ പകുതിയിലധികം ജനങ്ങള്‍ ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. ഇവിടെ ഇതിന് മുമ്പും പ്രക്ഷോഭങ്ങളുണ്ടായിട്ടുണ്ട്. ടോട്ടന്‍ഹാമില്‍ 1988 ല്‍ വീടുകള്‍ പരിശോധിക്കുന്നതിനിടയില്‍ ഒരു സ്ത്രീയെ കൊല ചെയ്തിരുന്നതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകരന്‍ കൊല്ലപ്പെടുകയും 60ലധികം ആളുകളെ പരിക്കുകളോടെ ആശുപത്രിയിലാക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല