സ്വിപ്പ് ചെയ്യുന്ന ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ക്കു പകരം ടച്ച് ഫ്രീ കാര്‍ഡുകള്‍ വരുന്നു. ജര്‍മനിയിലെ സ്പാര്ക്കാസേ(ബാങ്ക്)ഗ്രൂപ്പ് ആണിതു പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്. ദൈനംദിന ഷോപ്പിംഗ് കൂടുതല്‍ അനായാസമാക്കാന്‍ കഴിയുമെന്നാണു പുതിയ സംവിധാനമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഗിറോഗോ സിസ്റം എന്നാണിതിനു പേരിട്ടിരിക്കുന്നത്.
20 യൂറോ വരെ പേ ചെയ്യാവുന്ന തരത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയിരിക്കുന്ന കാര്‍ഡിലെ സംവിധാനം. റീഡറിനു മുന്നില്‍ ഇതു വെറുതേ വീശിക്കാണിച്ചാല്‍ മതിയാകും. കാര്യം എളുപ്പമാവും. പരീക്ഷണ ഘട്ടത്തിലെ വിജയവും സ്വീകാര്യതയും പഠിച്ച ശേഷം പദ്ധതി വ്യാപകമാക്കാനാണ് ബാങ്കുകള്‍ തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല