ലണ്ടന്‍: നവംബര്‍ ആറിന് ലണ്ടനില്‍ എത്തുന്ന കേരള സംസ്ഥാന ടൂറിസം പട്ടികജാതി വകുപ്പ് മന്ത്രി എ.പി.അനില്‍കുമാറിന് സ്വീകരണവും കേരളപ്പിറവി ബക്രീദ് ആഘോഷങ്ങളും ഒ.ഐ.സി.സി. യു.കെ. ദേശീയ അഡ്‌ഹോക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തും. വിവിധ സാംസ്‌കാരിക സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് ഈസ്റ്റ്ഹാം ബൂലിയന്‍ തിയേറ്റര്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി നടത്തുന്നത്. നവംബര്‍ ആറ് ഞായറാഴ്ച വൈകീട്ട് അഞ്ചിന് പരിപാടികള്‍ തുടങ്ങും. വൈകീട്ട് നാലുമുതല്‍ കലാമത്സരങ്ങള്‍ നടക്കും.
പരിപാടിയുടെ വിജയത്തിനായി 51 പേരുള്ള വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. രക്ഷാധികാരികളായി ഹരിദാസ്, ഡോ.സിറിയക് മേപ്രയില്‍ എന്നിവരെയും ഭാരവാഹികളായി കെ.പി.ഫിലിപ്പോസ്(ചെയര്‍മാന്‍), ബിനുഫിലിപ്പ്, ജിതിന്‍ ലൂക്കോസ്(വൈസ് ചെയര്‍മാന്‍), ബാബുജോഫ്്(ജന.കണ്‍വീനര്‍), ബിബിന്‍ കുഴിവേലില്‍, റോണി ജേക്കബ്, റജി(കണ്‍വനേഴ്‌സ്), പ്രസാദ് കൊച്ചുവിള(റിസപ്ഷന്‍) സന്തോഷ് ബഞ്ചമിന്‍ (പബ്ലിസിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.
സംഘാടകസമിതി യോഗത്തില്‍ ദേശീയ വൈസ് പ്രസിഡന്റ് ഷിബു ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് വിനോദ് ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി ലക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കല്‍, സുജി കെ ഡാനിയേല്‍, ഡോ.ജോഷി തെക്കേക്കൂട്ട് എന്നിവര്‍ പ്രസംഗിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല