ടിപി ചന്ദ്രശേഖരന്‍ വധക്കേസിനെ കൂടുതല്‍ വിവാദങ്ങളിലേക്ക് തള്ളിവിട്ട് ഡിജിപി ജേക്കബ് പുന്നൂസിന്റെ മലക്കംമറിച്ചില്‍. ഇതൊരു രാഷ്ട്രീയ കൊലപാതകമല്ലെന്നു പറഞ്ഞിട്ടില്ലെന്നു സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
അന്വേഷണം ശരിയായ ദിശയിലാണു പുരോഗമിക്കുന്നത്. പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തെ കുറിച്ച് ചര്‍ച്ച ചെയ്യില്ലെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിയ്ക്കുന്നു. ടിപി വധക്കേസിന്റെ അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു. ചന്ദ്രശേഖരന്‍ വധക്കേസിന്‍റെ പുരോഗതി വിലയിരുത്താനാണു ഡിജിപി വടകരയിലെത്തിയത്. കണ്ണൂരില്‍ അദ്ദേഹം അന്വേഷണ സംഘവുമായി ചര്‍ച്ച നടത്തും.
അക്രമിസംഘത്തെ സഹായിച്ചവരെ മാത്രമാണു പിടികൂടിയിട്ടുള്ളതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇതിനു പുറമെ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയതിനു കോടതിയും പൊലീസിനെ വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണു ഡിജിപി അന്വേഷണ സംഘവുമായി ചര്‍ച്ച നടത്തുന്നത്.
ചന്ദ്രശേഖരന്‍ വധത്തെ രാഷ്ട്രീയ കൊലപാതകമെന്നു വിളിക്കാന്‍ തയാറല്ലെന്നു നിലപാടെടുത്ത അദ്ദേഹം ഇതു വെറും കൊലപാതകം മാത്രമെന്നും അഭിപ്രായപ്പെട്ടിരുന്നു. വ്യക്തിപരമായ ലാഭത്തിനു വേണ്ടിയാണു ചന്ദ്രശേഖരനെ വകവരുത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചന്ദ്രശേഖരന്‍ വധം രാഷ്ട്രീയ കൊലപാതകമാണോയെന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കോഴിക്കോട് വച്ച് നേരത്തെ ഡി.ജി.പി പ്രതികരിച്ചത് ഇങ്ങനെയാണ്- പൊലീസിന് ഇതൊരു നിഷ്ഠൂരമായ കൊലപാതകം മാത്രമാണ്. രാഷ്ട്രീയ കൊലപാതകമാണോ അല്ലയോ എന്നുള്ള കാര്യമെല്ലാം മാധ്യമങ്ങളെ സംബന്ധിച്ചുള്ളതാണ്. രാഷ്ട്രീയ കൊലപാതകം എന്ന വാക്ക് ഞാന്‍ സാധാരണ ഉപയോഗിക്കാറില്ല.
ചന്ദ്രശേഖരന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്ന നിലപാടാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും യു.ഡി.എഫും തുടക്കത്തിലേ സ്വീകരിച്ചു വന്ന നിലപാട്. ഡി.ജി.പിക്ക് പരിമിതികളുള്ളതിനാലാണ് അദ്ദേഹം രാഷ്ട്രീയ കൊലപാതകം ആണെന്ന് പറയാത്തതെന്നും തിരുവഞ്ചൂര്‍ നേരത്തെ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല