ട്രാക്കിലും ഫീല്‍ഡിലും തീപ്പൊരു പാറിച്ചുകൊണ്ട് ഒളിംപിക്‌സിലെ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാവും.
ഗ്ലാമര്‍ ഇനമായ 100 മീറ്റര്‍ മത്സരം ഞായറാഴ്ചയാണ്. ജമൈക്കയില്‍ നിന്നുള്ള ഉസൈന്‍ ബോള്‍ട്ടും യൊഹാന്‍ ബ്ലെയ്ക്കും തമ്മിലായിരിക്കും പ്രധാനമത്സരം. ബോള്‍ട്ട് നിലവിലുള്ള ലോകറെക്കോഡിനുടയും നിലവിലുള്ള ചാംപ്യനുമാണ്. മുന്‍ ലോകചാംപ്യന്‍ അസഫാ പവല്‍, അമേരിക്കയില്‍ നിന്നുള്ള ടൈസണ്‍ ഗേ, ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍, ഫ്രാന്‍സില്‍ നിന്നുള്ള ക്രിസ്റ്റഫര്‍ ലെമെയ്റ്റര്‍ എന്നിവരും പോരാട്ടത്തിനിറങ്ങും.
വനിതാ വിഭാഗം 100 മീറ്ററില്‍ ജമൈക്കന്‍ താരം ഷെല്ലി ആന്‍ ഫ്രേസറും ലോകചാംപ്യനായ അമേരിക്കയുടെ കാര്‍മെലിറ്റ ജെറ്ററും തമ്മിലായിരിക്കും പ്രധാനമത്സരം നടക്കുക. ബെയ്ജിങ് ഒളിംപിക്‌സില്‍ സ്വര്‍ണം ഫ്രേസറിനായിരുന്നു.
14 താരങ്ങളാണ് ഇന്ത്യയ്ക്കു വേണ്ടി കളത്തിലിറങ്ങുക. ഇതില്‍ ചെറിയ തോതിലെങ്കിലും മെഡല്‍ പ്രതീക്ഷയുള്ളത് ഫീല്‍ഡ് ഇനമായ ഡിസ്‌കസ് ത്രോയിലാണ്. മലയാളി താരങ്ങളായ മയൂഖാ ജോണി, രഞ്ജിത് മഹേശ്വരി, ടിന്റു ലൂക്ക, കെടി ഇര്‍ഫാന്‍ എന്നിവരും മത്സരത്തിനിറങ്ങും. ഒളിംപിക്‌സില്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് മല്‍സരങ്ങളില്‍ ഒരു മെഡല്‍ നേടാന്‍ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പിടി ഉഷയും അഞ്ജു ബേബി ജോര്‍ജും ഫൈനല്‍റൗണ്ട് വരെയെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല