1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2012

ലണ്ടന്‍ : ട്രാഫിക് നിയമം അനുസരിച്ച് റോഡില്‍ കൂടി വണ്ടി ഓടിക്കുന്നവരില്‍ മുന്‍പന്തിയില്‍ ദന്തിസ്റ്റുകള്‍. ഏറ്റവും പിന്നില്‍ ഡാന്‍സ് ടീച്ചര്‍മാര്‍. ഗതാഗത നിയമം തെറ്റിക്കുന്നതിന് ശിക്ഷ ലഭിക്കുന്നവരില്‍ അധികവും ഡാന്‍സ് ടീച്ചര്‍മാര്‍, കോണ്‍ട്രാക്ടര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍, ഫ്യൂണറല്‍ ഡയറക്ടര്‍മാര്‍ എന്നിവരാണ്. എന്നാല്‍ ദന്തിസ്റ്റുകള്‍, ലീഗല്‍ ക്ലര്‍ക്കുമാര്‍, വിദ്യാര്‍ത്ഥികള്‍, ക്ലോക്ക് റൂം അറ്റന്‍ഡേഴ്‌സ് എന്നിവരാണ് നിയമത്തെ അനുസരിച്ച് വാഹനമോടിക്കുന്നവരില്‍ മുന്‍പന്തിയില്‍. കാര്‍ ഇന്‍ഷ്വറന്‍സ് കമ്പാരിസണ്‍ വെബ്ബ്‌സൈറ്റായ ട്രിഗര്‍ ഡോട്ട് കോ ഡോട്ട് യുകെ എന്ന വെബ്ബ്‌സൈറ്റ് നടത്തിയ പഠനത്തിലാണ് ബ്രിട്ടനില്‍ ഏറ്റവും സുരക്ഷിതരായി വാഹനം ഓടിക്കുന്നവര്‍ ദന്തിസ്റ്റുകളാണന്ന് കണ്ടെത്തിയത്. ഇവര്‍ ഏകദേശം 120,000 മൈല്‍ വാഹനമോടിക്കുമ്പോഴാണ് ഓവര്‍ സ്പീഡുപോലെയുളള ഒരു നിയമലംഘനം നടത്തുന്നതെന്നും പഠനത്തില്‍ കണ്ടെത്തി.

എന്നാല്‍ ഏറ്റവും അപകടകാരികളായ ഡ്രൈവര്‍മാര്‍ ഡാന്‍സ് ടീച്ചര്‍മാരും കോറിയോഗ്രാഫര്‍മാരുമാണ്. ഓരോ 23,500 മൈലുകള്‍ക്കിടയിലും ഇവര്‍ ഗതാഗത നിയമം തെറ്റിച്ചിട്ടുണ്ടാകും. 313 വിഭാഗങ്ങളിലായി ജോലി ചെയ്യുന്നവര്‍ക്കിടയിലാണ് പഠനം നടത്തിയത്. നിയമവുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നതെങ്കിലും നിയമം തെറ്റിക്കുന്നതില്‍ വക്കീലന്‍മാരും പിന്നിലല്ല. മോശം ഡ്രൈവര്‍മാരുടെ ലിസ്റ്റില്‍ മുപ്പതാമത് ആണ് വക്കീലന്‍മാരുടെ സ്ഥാനം. പോലീസ് ഓഫീസര്‍മാര്‍ ലിസ്റ്റില്‍ 196മത് ആണ്. 58,190 മൈല്‍ വാഹനമോടിക്കുന്നതിനിടയിലാണ് ഇവര്‍ ഒരു തവണ നിയമം തെറ്റിക്കുന്നത്. തിരക്കിനിടയില്‍ ഗതാഗത നിയമം തെറ്റിച്ച് വാഹനമോടിക്കുന്നവരില്‍ മിഡ് വൈഫുമാരും മുന്നില്‍ തന്നെയാണ്.

മൂന്നുലക്ഷം ആളുകളില്‍ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയിരിക്കുന്നത്. നിയമം തെറ്റിക്കുന്നവരില്‍ മുന്‍പന്തിയില്‍ ഡാന്‍സ് ടീച്ചര്‍മാരും മിഡ് വൈഫുമാരും ഫ്യൂണറല്‍ ഡയറക്ടര്‍മാരുമാണന്നത് തികച്ചും അത്ഭുതപ്പെടുത്തുന്ന വസ്തുതയാണന്ന് ട്രിഗര്‍.കോ.യുകെയുടെ ആന്‍ഡ്രൂ ഗൗള്‍ബോണ്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.