ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ട്രാഫിക് കുരുക്ക് ഉണ്ടാകുന്ന സ്ഥലങ്ങളില്‍ ആദ്യത്തെ മൂന്ന സ്ഥാനം യുകെയിലെ നഗരങ്ങള്‍ക്ക് . ലണ്ടന്‍, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ എന്നീ നഗരങ്ങളാണ് യൂറോപ്പിലെ തന്നെ ഏറ്റവും തിരക്കേറിയ ട്രാഫിക് ജംഗ്ഷനുകളുളളത്. യുകെ കൂടാതെ മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമാണ് ഇത്രയും തിരക്കുളള ട്രാഫിക് ജംഗ്ഷനുകളുളളത്. ട്രാഫിക് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ ഇന്‍ട്രിക്‌സിന്റെ കണക്കുകളിലാണ് യുകെയിലെ നഗരങ്ങള്‍ ട്രാഫിക്് കുരുക്കു കാരണം വീര്‍പ്പുമുട്ടുന്ന കഥകളുളളത്.
2011ലെ തിരക്കേറിയ സമയത്തെ കണക്കുകള്‍ അനുസരിച്ച് യുകെയിലെ ഡ്രൈവര്‍മാര്‍ ഒരു വര്‍ഷം ട്രാഫിക് കുരുക്കില്‍ ചെലവഴിച്ച സമയം 32 മണിക്കൂറാണ്. എന്നാല്‍ 2010ലെ അപേക്ഷിച്ച് ഇത് നാല് മണിക്കൂര്‍ കുറവാണ്. ബെല്‍ജിയമാണ് മറ്റൊരു തിരക്കേറിയ നഗരം. ബെല്‍ജിയത്തിലെ ഡ്രൈവര്‍മാര്‍ കഴിഞ്ഞവര്‍ഷം ട്രാഫിക് കുരുക്കില്‍ ചെലവഴിച്ച സമയം 55 മണിക്കൂറാണ്. ഹോളണ്ടും ഇറ്റലിയുമാണ് തൊട്ടുപിന്നിലുളളത്. യൂറോപ്പിലെ ഏറ്റവും ട്രാഫിക് കുരുക്കുളള നഗരം ലണ്ടനാണ്. ഇന്‍ട്രിക്‌സിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ട്രാഫിക് കുരുക്കില്‍ ഡ്രൈവര്‍മാര്‍ പാഴാക്കിയ സമയം 66 മണിക്കൂറാണ്. ഗ്രേറ്റര്‍ മാഞ്ച്‌സ്റ്ററില്‍ ഇത് 45 മണിക്കൂറും ലിവര്‍ പൂളില്‍ 39 മണിക്കൂറുമാണ്.
ലണ്ടനില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന സമയം വെളളിയാഴ്ച വൈകുന്നേരം നാല് മണി മുതല്‍ അഞ്ച് മണിവരെയാണ്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലാകട്ടെ ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ പത്ത് മണിവരെയാണ്. ലിവര്‍ പൂളില്‍ ഏറ്റവും കൂടുതല്‍ ട്രാഫിക് ജാം അനുഭവപ്പെടുന്നത് ബുധനാഴ്ച വൈകുന്നേരം നാല് മണി മുതല്‍ അഞ്ച് മണിവരെയാണ്. എന്നാല്‍ 2010ലെ അപേക്ഷിച്ച് യുകെയിലെ നഗരങ്ങളില്‍ ഈ വര്‍ഷം പൊതുവേ ട്രാഫിക് ജാം കുറവാണന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രണ്ടായിരത്തി പത്തിലെ കണക്ക് അനുസരിച്ച് നോക്കുകയാണങ്കില്‍ യുെയിലെ ട്രാഫിക് സമയത്തില്‍ ഏറ്റവും കുറവുണ്ടായിട്ടുളളത് ഇവിടെ ശരാശരി എട്ടുമണിക്കൂറാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞത്. ലണ്ടനില്‍ ഏഴ് മണിക്കൂറും ന്യൂകാസില്‍, ടൈന്‍, നോട്ടിംഗ്ഹാം, ഗ്ലാസ്‌ഗോ എന്നിവിടങ്ങളില്‍ അഞ്ചു മണിക്കൂറും കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കുറഞ്ഞിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളുടെ കണക്ക് നോക്കുകയാണങ്കില്‍ 2010നേക്കാള്‍ 2011ല്‍ ട്രാഫിക് ജാമില്‍ കുറവുണ്ടായ രാജ്യം പോര്‍ട്ടുഗലാണ്. നാല്പത്തൊന്‍പത് ശതമാനത്തിന്റെ കുറവാണ് ഇവിടെ ഉണ്ടായിട്ടുളളത്. തൊട്ടുപിന്നില്‍ ഐയര്‍ലാന്‍ഡ് (25%), സ്‌പെയ്ന്‍ (12%), ഇറ്റലി (12%) എന്നിങ്ങനെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്‍ട്രിക്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് സ്റ്റ്യുവര്‍ട്ട് മാര്‍ക്‌സിന്റെ അഭിപ്രായത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ഉത്തമ ദൃഷ്ടാന്തമാണ് ട്രാഫിക് ജാമുകള്‍. ആളുകള്‍ ജോലിക്ക് പോകുന്നതിന്റേയും സാധനങ്ങള്‍ ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്നതിന്റേയും ആളുകള്‍ പണം ചെലവഴിക്കുന്നതിന്റേയും വ്യക്തമായ തെളിവാണ് ട്രാഫിക് കുരുക്കുകള്‍ എന്നദ്ദേഹം ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല