സ്വന്തം ലേഖകൻ: മൂന്നു മാസത്തിലധികമായി ഗതാഗത വകുപ്പ് ജപ്തി ചെയ്ത വാഹനങ്ങൾ 30 ദിവസത്തിനുള്ളിൽ പിഴ അടച്ച് ഉടമകൾക്ക് തിരിച്ചെടുക്കാൻ അവസരം. ഇതിനായി ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് നമ്പർ 52 ലെ ഗതാഗത അന്വേഷണ വകുപ്പിനെയാണ് വാഹന ഉടമകൾ സമീപിക്കേണ്ടത്.
സെപ്റ്റംബർ 4 മുതൽ 30 ദിവസത്തിനുള്ളിൽ പിഴത്തുകയും ഗ്രൗണ്ട് ഫീസും അടച്ച് വാഹനം തിരിച്ചെടുക്കാം. അനുവദിച്ച ദിവസത്തിനുള്ളിൽ ഉടമകൾ വാഹനം തിരിച്ചെടുത്തില്ലെങ്കിൽ പൊതു ലേലത്തിൽ വിൽക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
അതിനിടെ പുതിയ ട്രാഫിക് പരിഷ്കരണവുമായി ദോഹ. സീറ്റ് ബെൽറ്റും മൊബൈൽ ഫോൺ ഉപയോഗം ധരിക്കാത്തയുള്ള യാത്രക്കാർക്ക് മുന്നറിയിപ്പുമായാണ് അധികൃതർ എത്തിയിരിക്കുന്നത്. നടപടികൾക്ക് ഞായറാഴ്ച തുടക്കം കുറിക്കും.
ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നത് വലിയ കുറ്റമാണ്. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നവരെ പിടിക്കൂടുന്നതിന് വേണ്ടി ഓട്ടോമേറ്റഡ് റഡാർ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജനറൽ ട്രാഫിക് വിഭാഗം റഡാർ ഓപറേഷൻസ് മേധാവി മേജർ ഹമദ് അലി അൽ മുഹന്നദി വിശദീകരണം നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല