സാബു ചുണ്ടക്കാട്ടില്‍
ദൃശ്യത്തിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ചുവടുറപ്പിച്ച നജീം അര്‍ഷാദും സംഘവും നയിക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയുള്ള സംഗീത സായാഹ്നം മാഞ്ചസ്റ്ററില്‍. ട്രഫോര്‍ഡ് മലയാളി അസോസിയേഷന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ദശസന്ധ്യയുടെ ഭാഗമായി നവംബര്‍ ഏഴ് ശനിയാഴ്ച്ച വൈകിട്ട് മൂന്നിന് മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയിലുള്ള ഫോറം സെന്ററില്‍ വച്ചാണ് ഗാനമേള അരങ്ങേറുന്നത്. ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറില്‍ റണ്ണര്‍ അപ്പായ അരുണ്‍ ഗോപന്‍, കൈരളിയിലെ റെയിന്‍ ഡ്രോപ്‌സ് എന്ന പരിപാടി അവതരിപ്പിച്ച് ശ്രദ്ധേയയായ വൃന്ദ ഷമീക്ക് എന്നിവര്‍ സംഗീതത്തിന്റെ മാസ്മരകി ലോകത്തിലേക്ക് മലയാളികളെ നയിക്കും.
ഏകദേശം 25ഓളം കലാകാരന്മാരുടെ ലൈവ് ഓര്‍ക്കസ്ട്ര നടക്കും. നജീം യുകെയില്‍ നടത്തുന്ന ആദ്യ ഷോയാണിത്.
അസോസിയേഷന്റെ വാര്‍ഷികാഘോഷങ്ങളുടെ സമാപനത്തിന് വേണ്ടി കമ്മറ്റി പ്രവര്‍ത്തിച്ചു വരികയാണെന്ന് പ്രസിഡന്റ് ഡോ. സിബി വേകത്താനം അറിയിച്ചു. ഗ്ലോബല്‍ പ്രവാസി മലയാളി അസോസിയേഷന്‍, സെന്റ് മേരീസ് ഇന്റര്‍നാഷ്ണല്‍ എഡ്യുക്കേഷന്‍ റിക്രൂട്ട്‌മെന്റാണ് പരിപാടിയുടെ ഔദ്യോഗിക സ്‌പോണ്‍സര്‍. ഷോയുടെ ടിക്കറ്റ് വില്‍പ്പന മെയില്‍ ആരംഭിക്കും.
സംഗീത സായാഹ്നത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഡോ. സിബി വേകത്താനം (07903748605) ജിന്റോ ജോസഫ് (07868173401) എന്നിവരുമായി ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല