പത്താമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ട്രഫോര്‍ഡ് മലയാളി അസോസിയേഷന്‍ യുകെയിലെ പെണ്‍കുട്ടികള്‍ക്കായി ഡാന്‍സ് മത്സരം നടത്തുന്നു. ചിലമ്പൊലി 2015 എന്നാണ് പരിപാടിയുടെ പേര്. ജൂണ്‍ ഏഴിന് ഞായറാഴ്ച്ച രാവിലെ പത്തു മണിക്ക് മാഞ്ചസ്റ്ററിലെ ട്രഫോര്‍ഡ് എക്‌സ് സര്‍വീസ്‌മെന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി.
ഇപ്പോള്‍ തന്നെ നിരവധി ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എട്ട് മുതല്‍ 13 വയസ്സുവരെ പ്രായമുള്ള കുട്ടികളെ ജൂണിയര്‍ വിഭാഗത്തിലും 14നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളെ സീനിയര്‍ വിഭാഗത്തിലുമായിരിക്കും മത്സരിപ്പിക്കുക.
വിജയികളാകുന്നവര്‍ക്ക് ഒന്നാം സമ്മാനമായി 101 പൗണ്ട് ക്യാഷ് പ്രൈസും രണ്ടാം സമ്മാനക്കാര്‍ക്ക് 51 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും പ്രശസ്തിപത്രവും ലഭിക്കും.
പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ മെയ് 30ന് മുന്‍പ് സംഘാടകരുമായി ബന്ധപ്പെടണം. 10 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്.
ഡോ സിബി വേകത്താനം 07903748605
റെന്‍സണ്‍ തുടിയന്‍പ്ലാക്കല്‍ 07970470891
സിന്ദു സ്റ്റാന്‍ലി 07915547371
ടെസ്സി കുഞ്ഞുമോന്‍ 07828319030
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല