സ്വന്തം ലേഖകന്‍: മൊബൈലില്‍ സംസാരിക്കുമ്പോള്‍ കാള്‍ മുറിഞ്ഞാല്‍ നഷ്ടപരിഹാരം പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് കമ്പനികളോട് ട്രായ്. അതേസമയം, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഉത്തരവ് വരുന്നതുവരെ ട്രായിയുടെ നിര്‍ദേശം നടപ്പാക്കാനാവില്ലെന്ന നിലപാടിലാണ് ഓപറേറ്റര്‍മാര്‍.
സാങ്കേതിക തകരാര്‍മൂലം സംസാരം മുറിഞ്ഞുപോകുന്ന സംഭവത്തില്‍ ഉപഭോക്താക്കള്‍ക്ക് ഒരു രൂപ മുതല്‍ മൂന്നു രൂപ വരെ നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞ ഒക്ടോബര്‍ 16ന് ട്രായി നിയമഭേദഗതി വരുത്തിയിരുന്നു. ജനുവരി ഒന്നുമുതല്‍ ഈ നിയമം പ്രാബല്യത്തിലാക്കുമെന്ന് നേരത്തേ ട്രായി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ഓപറേറ്റര്‍മാര്‍ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചിരുന്നു.
ട്രായ് നിര്‍ദേശം കോടതിയുടെ പരിഗണനയിലാണെന്നും കോടതിവിധി അനുസരിച്ച് മാത്രമേ നിര്‍ദേശം നടപ്പാക്കുകയുള്ളൂവെന്നും അസോസിയേഷന്‍ ഓഫ് യൂനിഫൈഡ് ടെലികോം സര്‍വിസ് പ്രൊവൈഡേഴ്‌സ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ അശോക് സൂദ് വ്യക്തമാക്കി.
കേസ് വീണ്ടും പരിഗണിക്കുന്ന ജനുവരി ആറ് വരെ നിയമം കര്‍ക്കശമാക്കില്ലെന്ന് ട്രായ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ട്രായ് നിര്‍ദേശം കോടതി സ്റ്റേ ചെയ്തിട്ടില്ലാത്തതിനാല്‍ നിയമഭേദഗതി നടപ്പാക്കുന്നതില്‍ തെറ്റില്‌ളെന്ന നിലപാടിലാണ് ട്രായ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല