സ്വന്തം ലേഖകന്‍: തീവണ്ടിയില്‍ വച്ച് ലഗേജ് മോഷണം പോയാല്‍ ഇനിമുതല്‍ യാത്ര മുടക്കേണ്ടതില്ല. ഓടുന്ന ട്രെയിനില്‍വെച്ച് യാത്രയ്ക്കിടെ ലഗേജ് നഷ്ടപ്പെട്ടാലോ, മോഷണം നടന്നാലോ പരാതി നല്‍കാനായി ഇനി യാത്രക്കാര്‍ യാത്ര അവസാനിപ്പിക്കേണ്ടിവരില്ല.
റെയില്‍വെ പുറത്തിറങ്ങിയ പുതിയ നിര്‍ദേശമനുസരിച്ച് ട്രെയിനിനുള്ളിലെ ഏത് റെയില്‍വെ ജീവനക്കാരന്റെ അടുത്തും യാത്രക്കാര്‍ക്ക് പരാതി ബോധിപ്പിക്കാവുന്നതാണ്. അത് ടിടിആര്‍ ആയാലും കോച്ച് അറ്റന്‍ഡര്‍ ആയാലും ട്രെയിന്‍ ഗാര്‍ഡോ, പോലീസ് കോണ്‍സ്റ്റബിളോ ആയാലും യാത്രക്കാര്‍ക്ക് അവരുടെ അടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം.. യാത്രക്കാര്‍ പരാതി ബോധിപ്പിക്കുന്ന റെയില്‍വെ ജീവനക്കാരന്‍ ആരായാലും തൊട്ടടുത്തുള്ള റെയില്‍വെ പോലീസ് പോസ്റ്റില്‍ ആ പരാതി എത്തിക്കുകയെന്നത് അയാളുടെ ഉത്തരവാദിത്വമാണ്.
നേരത്തെ യാത്രയ്ക്കിടെയുണ്ടായ മോശമായ അനുഭവങ്ങളില്‍ റെയില്‍വെ പൊലീസില്‍ പരാതിപ്പെടണമെങ്കില്‍ യാത്രക്കാര്‍ക്ക് തങ്ങളുടെ യാത്ര അവസാനിപ്പിക്കേണ്ടിവന്നിരുന്നു… ഇനിമുതല്‍ ട്രെയിനിനുള്ളില്‍തന്നെ പരാതി ബോധിപ്പിക്കാനുള്ള സൌകര്യമാണ് ഇതുമൂലം യാത്രക്കാര്‍ക്ക് ലഭിച്ചിരിക്കുന്നത്…
യാത്രക്കാര്‍ക്ക് പരാതി ബോധിപ്പിക്കാനായി ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള അപേക്ഷകള്‍ റെയില്‍വെ ജീവനക്കാര്‍ ലഭ്യമാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.. ട്രെയിനില്‍ പൊലീസുകാര്‍ ഇല്ലെങ്കില്‍ അപേക്ഷ പൂരിപ്പിക്കാന്‍ യാത്രക്കാരെ സഹായിക്കുക എന്നതും അത് തൊട്ടടുത്ത റെയില്‍വെ പൊലീസില്‍ ഏല്‍പ്പിക്കുക എന്നതും മറ്റ് റെയില്‍വെ സ്റ്റാഫുകളുടെ ഉത്തരവാദിത്വമാണ്.. അപേക്ഷ ഫോമുകള്‍ സ്റ്റേഷന്‍ മാസ്റ്ററുടെ കയ്യിലും റെയില്‍വെ പൊലീസിന്റെ കയ്യിലും ഉണ്ടാവണമെന്നും നിര്‍ദേശത്തിലുണ്ട്.. യാത്രക്കാര്‍ക്ക് പ്ലാറ്റ്‌ഫോമില്‍ വെച്ചാണ് ദുരനുഭവം ഉണ്ടാകുന്നതെങ്കില്‍ പരാതിപ്പെടാനാണ് അത്.
ഓരോ വര്‍ഷവും ഇത്തരം കേസുകള്‍ കൂടുകയാണെന്നാണ് റെയില്‍വെയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2012 ല്‍ ലഗേജുകള്‍ മോഷണം പോയ കേസുകള്‍ 5174 ആയിരുന്നത് 2013 ല്‍ 6258 ആയി വര്‍ധിച്ചു. 2104 ലാകട്ടെ അത് 7606 ആയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല