ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ ഫിലാഡല്‍ഫിയയില്‍ പാളംതെറ്റി മറിഞ്ഞു. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇത് കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടം ഉണ്ടാകുന്ന സമയത്ത് ട്രെയിനിനുള്ളില്‍ 238 യാത്രക്കാരും അഞ്ച് ജീവനക്കാരും ഉണ്ടായിരുന്നെന്ന് ആംട്രാക്ക് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ഫിലാഡെല്‍ഫിയ റൂട്ടിലുള്ള ട്രെയിന്‍ സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മറ്റൊരു ആംട്രാക്ക് ട്രെയിനും അപകടത്തില്‍പ്പെട്ടിരുന്നു. റെയില്‍വെ ക്രോസിംഗ് ലൈനില്‍ ട്രക്കുമായി ഇടിച്ചായിരുന്നു അപകടം. ട്രക്ക് ഡ്രൈവര്‍ മരിക്കുകയും ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരില്‍ ചിലര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഡെലവേര്‍ നദിക്ക് സമീപത്തുള്ള ഫിലാഡല്‍ഫിയ റിവര്‍ വാര്‍ഡ്‌സിലാണ് അപകടം നടന്നത്. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചതായി മേയര്‍ മൈക്കള്‍ നറ്റര്‍ സ്ഥിരീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല