ബ്രിട്ടനില്‍ വായനാശീലം കുറയുന്നുണ്ട് എന്നൊന്നും ഇനിയാരും പറഞ്ഞേക്കരുത്, അതിവേഗ സീസണ്‍ ട്രെയിനിന്റെ ഡ്രൈവര്‍ ട്രെയില്‍ ഓടിക്കേണ്ട നേരത്ത് പോലും പത്രം വായിക്കുകയായിരുന്നു. കണ്ണ് രണ്ടും ഇത്രമാത്രം പത്രത്തില്‍ പതിയാന്‍ എന്തായിരുന്നാണാവോ പത്രത്തില്‍ ഉണ്ടായിരുന്നത്? അതെന്തെങ്കിലുമാകട്ടെ 64 കാരനായ ജിം ഹെല്‍സിന്റെ ക്യാമറ കണ്ണുകള്‍ ജൂലൈ നാലിന് പ്ലെമൌത്തില്‍ നിന്ന് രാവിലെ 5.53 പുറപ്പെട്ട ട്രെയിന്‍ ഡ്രൈവറില്‍ തന്നെ പതിഞ്ഞു.
ദ ഗ്രേറ്റ് വെസ്റ്റേണ്‍ ട്രെയിന്‍ ഡ്രൈവറാണ് ട്രെയിന്‍ ഓടിച്ചു കൊണ്ടിരുന്നാപ്പോള്‍ ശ്രദ്ധ മുഴുവന്‍ പത്ര വായനയില്‍ കൊടുത്തത്. നൂറ് കണക്കിന് യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്, സംഭവത്തെ തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ട്രെയില്‍ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഡ്രൈവറെ സസ്പന്‍ഡ് ചെയ്തതായ് ദ ഗ്രേറ്റ് വെസ്റ്റേണ്‍ വാക്താവ് അറിയിച്ചു.
ട്രെയില്‍ ഡ്രൈവറുടെ പത്രവായനയുടെ ഫോട്ടോ എടുത്ത ഹെല്‍സ് പറയുന്നത് അത് അപകടകരമായ കാഴ്ച തന്നെയായിരുന്നു എന്നാണ്. ദാളിഷിനടുത്തുള്ള കൊറിടന്‍ തുരങ്കം കഴിഞ്ഞു ട്രെയിന്‍ വരുമ്പോഴാണ് ഹെല്‍സ് ഈ ഫോട്ടോ എടുത്തത്, ആ സമയത്ത് ട്രെയില്‍ 60mph വേഗതയിലാണ് ലണ്ടനിലേക്ക് പോയിക്കൊണ്ടിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല