ആസ്മാ രോഗിയായ ട്രെയിന്‍ ഡ്രൈവറെ അധികമായി ചികിത്സാവധി എടുത്തതിനു പിരിച്ചു വിട്ടു. എന്നാല്‍ അനധികൃതമായ നടപടിക്കെതിരെ പൊരുതിയ ഇദ്ദേഹത്തിന് 28,000 പൌണ്ട് ചികിത്സാചിലവിനായി ലഭിച്ചു. ദാരിന്‍ തോമസ്(45) ആണ് ഈ ട്രെയിന്‍ ഡ്രൈവര്‍. സൗത്ത്‌ഈസ്റ്റെന്‍ റെയില്‍വേയുടെ തീരുമാനപ്രകാരം പുറത്തായ ഇദ്ദേഹത്തിന് നീതിന്യായകോടതിയാണ് തുണയായത്. മൂന്നു മക്കളുടെ അച്ഛനായ ഇദ്ദേഹം നാല് ജോലി ദിവസങ്ങളില്‍ ഒന്ന് എന്ന നിലയില്‍ അവധി എടുത്തിരുന്നു. 100,000പൌണ്ട് ചിലവിനായി ലഭിക്കും എന്നായിരുന്നു പ്രഥമനിഗമനം. എന്നാല്‍ സൗത്ത്‌ഈസ്റ്റെനിന്റെ അഭിഭാഷകനായ പീറ്റര്‍ റെഡ്‌മാന്‍ ഇത്രയും അവധി ദിവസം എടുക്കുന്നത് ഒരു കമ്പനിയുടെ മാനേജ്മെന്റും അംഗീകരിക്കില്ല എന്ന് കോടതിയെ ധരിപ്പിക്കുന്നതില്‍ വിജയിച്ചു.
ചികിത്സാവധി എടുത്തു തിരിച്ചു വന്നപ്പോഴെല്ലാം ജോലി ചെയ്യുവാന്‍ പൂര്‍ണആരോഗ്യവാനായിരുന്നു തോമസ് എന്ന് പീറ്റര്‍ വാദിച്ചു. പിന്നെയും അനാവശ്യമായി രോഗത്തിന്റെ പേരും പറഞ്ഞു ചികിത്സാവധി എടുത്തത് ന്യായീകരിക്കുവാനാകില്ല. ജോലിനഷ്ടപ്പെട്ടതിനു അപ്പീല്‍ കൊടുത്തപ്പോള്‍ തോമസ് അസ്മയുടെ കാര്യം സൂചിപ്പിച്ചിരുന്നില്ല എന്നും അഭിഭാഷകര്‍
ചൂണ്ടിക്കാട്ടി. ആസ്മയാല്‍ മാത്രമല്ല കരപ്പന്‍ രോഗത്താലും ഇദ്ദേഹം വലയുകയാണ്. രോഗങ്ങള്‍ നിയന്ത്രിക്കുകയായിരുന്ന തോമസിന്റെ ജീവിതം ജോലി ചെയ്യുന്നതിന് ഉതകുന്നതായിരുന്നില്ല. മാത്രവുമല്ല ഇതേ പ്രശ്നങ്ങളാല്‍ ജോലി ഉപേക്ഷിക്കുവാനൊരുങ്ങുകയായിരുന്നു ഇദ്ദേഹം എന്നും അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു.
ഇതിനെല്ലാം മറുപടിയായി പിന്നീട് തോമസ് സംസാരിക്കുകയുണ്ടായി. തന്റെ ഹാജര്‍നില അത്ര മികച്ചതായിരുന്നില്ല എങ്കിലും താന്‍ ഒരു മികച്ച ഡ്രൈവര്‍ ആയിരുന്നു. ആ നിലക്ക് താന്‍ ജോലിയില്‍ ഇപ്പോഴും ഉണ്ടാകേണ്ടവനാണ്. ജോലി ചെയ്യുന്നതില്‍ ഒരു വിട്ടു വീഴ്ചക്കും താന്‍ തയ്യാറല്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ ഭാര്യ സാറ(35) ജോലി
നഷ്ട്പ്പെട്ട ഇദ്ദേഹത്തിന്റെ ചികിത്സക്ക് പണം ആവശ്യമാണ് എന്ന് വ്യക്തമാക്കി. ഇപ്പോള്‍ ലഭിച്ച തുക കുറവാണ് എന്ന് തന്നെയാണ് സാറക്കും പറയുവാനുള്ളത്. കഴിഞ്ഞ നവംബറിലാണ് തോമസിനെ പിരിച്ചു വിട്ടത്. വര്ഷം 39,000 പൌണ്ട് ശമ്പളം ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാഗത്ത് ന്യായം ഇല്ലായിരുന്നു എന്ന് റെയില്‍വേ അധികൃതര്‍ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല