ബ്രിട്ടണിലെ ട്രെയിന്‍ ഗതാഗതം താറാമാറാകാന്‍ സാധ്യത. പെന്‍ഷന്‍ പ്രശ്നത്തിന്‍റെ പേരില്‍ ട്രെയിന്‍ ഡ്രൈവര്‍മാര്‍ സമരം ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. നൂറുകണക്കിന് ട്രെയിന്‍ ഡ്രൈവര്‍മാരാണ് സമരം ചെയ്യുന്നത്. ബ്രിട്ടണ്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ ഗതാഗതക്കുരുക്കാവും ഉതുണ്ടാക്കാന്‍ പോകുന്നത്.
24 യൂണിയനുകള്‍ ആണ് സമരത്തിന് ഇപ്പോള്‍ തയ്യാറെടുക്കുന്നത്. പെന്‍ഷന്‍ പ്രശ്നങ്ങളുടെ പേരില്‍ മെയ് എട്ട്, പത്ത്, പതിനഞ്ച്, പതിനേഴ് തീയതികളിലും സമരം ചെയ്യാന്‍ ട്രെയിന്‍ ഡ്രൈവര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്. ബ്രിട്ടണില്‍ രൂക്ഷമാകുന്ന തൊഴില്‍ സമരങ്ങളുടെ ഭാഗമായിട്ടാണ് ഇതെന്നാണ് ലഭിക്കുന്ന സൂചന. രൂക്ഷമായ തൊഴിലില്ലായ്മ, മറ്റ് തൊഴില്‍ സമരങ്ങള്‍ എന്നിവ ബ്രിട്ടീഷ് ജനതയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. അതിനിടയിലാണ് ട്രെയിന്‍ ഡ്രൈവര്‍മാരും മറ്റും സമരം ചെയ്യാനൊരുങ്ങുന്നത്. പെന്‍ഷന്‍ പ്രശ്നത്തിലാണ് ഇതുണ്ടാകാന്‍ പോകുന്നതെന്നത് പ്രശ്നങ്ങളെ രൂക്ഷമാക്കാന്‍ സാധ്യതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല