ലണ്ടന്‍: പോണിയുമായി ട്രെയിനില്‍ കയറാന്‍ ശ്രമിച്ച യാത്രക്കാരനെ സ്റ്റേഷന് ജോലിക്കാരന് തടഞ്ഞു. വടക്കന്‍ വെയില്‍സിലെ റെയില്‍വേസ്റ്റേഷനിലെത്തിയ ഇയാള്‍ തനിക്കും പോണിക്കും റെക്സ്ഹാമില്‍ നിന്നും ഹോളിഹെഡിലേക്ക് പോകാനുള്ള ടിക്കറ്റ് എടുക്കാന്‍ ശ്രമിച്ചു. വലിയ മൃഗങ്ങളെ ട്രെയിനില്‍ കയറാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞിട്ടും ഇയാള്‍ പോണിയെ ലിഫ്റ്റില്‍ കയറ്റി പ്ലാറ്റ്ഫോമില്‍ എത്തിച്ചു. പോണിയെ എന്തിനുവേണ്ടിയാണ് ട്രെയിനില്‍ കൊണ്ടുപോകുന്നതെന്ന് വ്യക്തമല്ല.
പോണിയെ ട്രെയിനില്‍ കയറ്റാന്‍ അനുവദിക്കാതിരുന്നതോടെ ഇയാള്‍ സ്റ്റേഷന് വിട്ടു പുറത്തുപോയി. കഴിഞ്ഞ ശനിയാഴ്ച നടന്ന ഈ സംഭവത്തിന്റെ സി.സി.ടി.വി അറൈവ ട്രെയിന്‍സ് വെയില്‍സ് പുറത്തുവിട്ടു.
ചെറിയ നായ്ക്കളെയും ചെറിയ മൃഗങ്ങളെയും ട്രെയിനില്‍ യാത്രചെയ്യാന്‍ തങ്ങള്‍ അനുവദിക്കാറുണ്ടെന്ന് റെയില്‍വേ വക്താവ് പറഞ്ഞു. നായ്ക്കളൊഴികെ മറ്റു മൃഗങ്ങളെ പൂര്‍ണമായും മൂടിയ കുട്ടയിലാക്കിയേ കൊണ്ടുപോകാന്‍ പാടുള്ളൂ എന്നും നിയമമുണ്ട്. കുട്ടയുടെ വിസ്തൃതി 85cm x 60cm x 60cm ല്‍ കൂടാനും പാടില്ല. കുതിരകളുള്പ്പെടെയുള്ള വലിയ മൃഗങ്ങളെ കൊണ്ടുവരുന്നത് മറ്റുള്ള യാത്രക്കാര്‍ക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ അനുവദിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല