സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ആദ്യമായി ഗര്‍ഭം ധരിച്ച പുരുഷന്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കി. 21 കാരനായ ഹെയ്!തന്‍ ക്രോസാണ് പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ജൂണ്‍ 16ന് ബ്രിട്ടനിലെ ഗ്ലെസെസ്റ്റയര്‍ ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. മൂന്നു വര്‍ഷമായി നിയമപ്രകാരം പുരുഷനായി ജീവിക്കുന്ന ക്രോസ് ബീജദാനത്തിലൂടെയാണ് ഗര്‍ഭവാനായത്. പെണ്ണായി ജനിച്ച ക്രോസ് സ്ത്രീയില്‍ നിന്ന് പുരുഷനിലേക്കുള്ള ഹോര്‍മോണ്‍ ചികില്‍സ നടത്തിയിരുന്നെങ്കിലും പാതിവഴിക്ക് നിര്‍ത്തുകയായിരുന്നു.
എങ്കിലും ഗര്‍ഭപാത്രം നിലനിര്‍ത്തിയിരുന്നു. ഭാവിയില്‍ കുഞ്ഞുണ്ടാകാനായി തന്റെ അണ്ഡങ്ങള്‍ ശീതീകരിച്ചു സൂക്ഷിക്കുന്ന പ്രക്രിയയ്ക്കു യുകെയിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് അനുമതി നിഷേധിച്ചതോടെയാണു ബീജദാനത്തിലൂടെ ഗര്‍ഭം ധരിക്കാന്‍ ക്രോസ് തീരുമാനിച്ചത്. പ്രസവശേഷം ആശുപത്രി വിട്ട ‘അമ്മ’യും ട്രിനിറ്റി ലെയ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞും സുഖമായിരിക്കുന്നു. അണ്ഡോല്‍പാദനംകൂടി നിര്‍ത്തി പൂര്‍ണമായി പുരുഷനായി മാറിയാല്‍ പിന്നെ സ്വന്തം കുഞ്ഞ് എന്നത് സ്വപ്‌നമായി അവശേഷിക്കുമെന്ന സാഹചര്യത്തിലാണ് ഒരു കുട്ടിക്ക് ജന്മം നല്‍കാന്‍ ക്രോസ് തീരുമാനിച്ചത്.
തുടര്‍ന്ന് ഫേയ്‌സ്ബുക്കിലൂടെ ബീജദാതാവിനെ കണ്ടെത്തുകയായിരുന്നു. ഇയാളെകുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല. തനിക്ക് കുഞ്ഞിനെ സമ്മാനിക്കാന്‍ സൗമനസ്യം കാണിച്ച ആളോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് ക്രോസ് പറഞ്ഞു. സ്വന്തമായി ഒരു കുഞ്ഞ് എന്ന തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായതോടെ ഇനി അണ്ഡോല്‍പ്പാദനം നിര്‍ത്തുന്നതടക്കമുള്ള ചികിത്സകള്‍ പൂര്‍ത്തിയാക്കി പൂര്‍ണമായും പുരുഷനാകാനാണ് തീരുമാനമെന്നും ക്രോസ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല