സ്വന്തം ലേഖകൻ: : വിദേശ രാജ്യങ്ങളില്‍ മരിക്കുന്ന നിരാലംബരായ പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയുമായി നോര്‍ക്ക റൂട്സ് ധാരണാപത്രം ഒപ്പുവച്ചു. തൊഴില്‍ ഉടമയുടെയോ സ്പോണ്‍സറുടെയോ എംബസിയുടെയോ സഹായം ലഭിക്കാത്ത സാഹചര്യത്തിലാണു മൃതദേഹം എയര്‍ ഇന്ത്യ സൗജന്യമായി എത്തിക്കുക. ഇതുസംബന്ധിച്ച പദ്ധതി നടത്തിപ്പിനു നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയര്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറും (കാര്‍ഗോ) ധാരണാപത്രം ഒപ്പുവച്ചു.
വിമാനത്താവളങ്ങളില്‍ എത്തിക്കുന്ന ഭൗതികശരീരം നോര്‍ക്ക റൂട്സിന്റെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വിസ് മുഖേന വീടുകളില്‍ സൗജന്യമായി എത്തിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫോറവും വിശദവിവരങ്ങളും നോര്‍ക്ക റൂട്‌സ് വെബ് സൈറ്റായ www.nokaroots.orgല്‍ ലഭിക്കുമെന്നു ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
പ്രവാസി മലയാളികളുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന നോർക്കയുടെ പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍. നിലവിലെ സാഹചര്യത്തില്‍ എംബസി കൈയ്യൊഴിഞ്ഞതിന്‍റെ പേരില്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനാവാത്ത അവസ്ഥ ഗള്‍ഫിലില്ല. മറിച്ച് ഗള്‍ഫില്‍ മരിക്കുന്ന എല്ലാ പ്രവാസികളുടേയും മൃതദേഹം സൗജന്യമായി നാട്ടിലേക്കെത്തിക്കണമെന്നതാണ് പ്രവാസി മലയാളികളുടെ കാലങ്ങളായുള്ള ആവശ്യമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല