1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2016

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഫാഷന്‍ ഷോയില്‍ മോഡലായി ചുവടുവക്കാന്‍ ഭിന്നലിംഗക്കാരും. ഭിന്നലിംഗ അവകാശ പ്രവര്‍ത്തക ലക്ഷ്മി നാരായണ്‍ തിരുപ്പതിയാണ് ഇന്ത്യ റണ്‍വേ വീക്ക് 2016 ന്റെ ആറാം പതിപ്പില്‍ ജുവലറി ഡിസൈനര്‍ ആകാശ് കെ അഗര്‍വാളിനു വേണ്ടി റാമ്പില്‍ ചുവടുവച്ചത്.

ലക്ഷ്മി നാരായണ്‍ തിരുപ്പതിക്ക് ഒപ്പം ബോളിവുഡ് നടി മന്ദിര ബേദിയും ഉണ്ടായിരുന്നു. ആകാശ് അവതരിപ്പിക്കുന്നത് ഭിന്നലിംഗകാര്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള സമ്മര്‍ കളക്ഷന്‍സാണ്.

പുരുഷാധിപത്യമുള്ള സമൂഹത്തില്‍ സ്ത്രീകളും എല്‍.ജി.ബി.ടിയും ഉള്‍പ്പെടെയുള്ളവര്‍ കടന്നു പോകുന്നത് വളരെ മോശം സാഹചര്യത്തിലാണ്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അതിനാണ് ഇത്തവണത്തെ ഇന്ത്യ റണ്‍ വീക്കില്‍ ഭിന്നലിംഗക്കാരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തിയതെന്നും ആകാശ് പറഞ്ഞു.

മൂന്ന് ദിവസമായി ദില്ലിയില്‍ നടന്ന ഫാഷന്‍ വീക്കില്‍ 16 വയസുള്ള കാന്‍സര്‍ രോഗി ചെസി അന്ന ബേസിലും ചുവടുവെച്ചു. മേക്ക് എ വിഷ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ചെസിയുടെ കടന്നു വരവ്. സമൂഹത്തിന്റെ വിവിധ തുറകളില്‍ ഭിന്നലിംഗക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയുടെ തെളിവാണ് ഇതെന്ന് ഭിന്നലിംഗക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.