സ്വന്തം ലേഖകന്‍: അമേരിക്കന്‍ സൈന്യത്തില്‍ മൂന്നാം ലിംഗക്കാര്‍ക്ക് പ്രവേശനം, 7000 ത്തോളം സൈനികരെ പുറത്താക്കില്ല. സൈന്യത്തില്‍ മൂന്നാം ലിംഗക്കാര്‍ക്കുള്ള വിലക്കു നീക്കിയതായി അമേരിക്കന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചതോടെ ഭിന്നലിംഗക്കാര്‍ക്കു സൈന്യത്തില്‍ പ്രവേശനം അനുവദിക്കുന്ന 19 മത്തെ രാജ്യമായി അമേരിക്ക. നിലവില്‍ പുറത്താക്കല്‍ ഭീഷണി നേരിട്ടിരുന്ന 7000 ഓളം ഭിന്ന ലിംഗക്കാര്‍ക്ക് ആശ്വാസം പകരുന്നതാണു പുതിയ തീരുമാനം.
ഭിന്നലിംഗക്കാര്‍ക്കു കൂടുതല്‍ അവസരം എന്നതിലുപരി സേനയില്‍ ഉള്ള ഭിന്നലിംഗക്കാര്‍ക്ക് ഈ തീരുമാനം ഏറെ ഗുണം ചെയ്യും. പൊതു സമൂഹത്തിന്റെ സമ്മര്‍ദത്തിനൊപ്പം മറ്റു ചില കാരണങ്ങളും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ യുദ്ധാന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ ഇത്രയും പേരെ ഒരുമിച്ചു പുറത്താക്കാന്‍ കഴിയാത്തതു കൊണ്ടാണു പുതിയ തീരുമാനം എന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ഭിന്നലിംഗക്കാര്‍ സൈന്യത്തില്‍ എത്തിയാല്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള മാര്‍ഗരേഖ 90 ദിവസത്തിനുള്ളില്‍ തയാറാക്കുമെന്ന് സൈനിക വൃത്തങ്ങള്‍ സൂചന നല്‍കി. ലിംഗമാറ്റ ശസ്ത്രക്രിയക്ക് തയ്യാറായവര്‍ സ്വത്വത്തിനു മാറ്റമില്ലാതെ ഒന്നര വര്‍ഷം തുടര്‍ന്നെന്ന് തെളിയിക്കണം. സൈന്യത്തിലെ ഡോക്ടര്‍മാര്‍ക്ക് ഇതു സംബന്ധിച്ച പരിശീലനം നല്‍കാന്‍ ഒരുങ്ങുകയാണ് സൈന്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല