1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2017

 

സ്വന്തം ലേഖകന്‍: ഏഷ്യാ പസഫിക് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കൈക്കൂലി വാങ്ങുന്നത് ഇന്ത്യക്കാര്‍. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ എന്ന സംഘടന നടത്തിയ സര്‍വ്വേയിലാണ് ഇന്ത്യ കൈക്കൂലി പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 16 ഏഷ്യന്‍ പസഫിക് രാജ്യങ്ങളെയാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി സമീപിക്കുന്ന പത്തില്‍ ഏഴ് ഇന്ത്യാക്കാരും കൈക്കൂലി കൊടുക്കുന്നുണ്ടെന്നാണ് ഫലം വന്നിരിക്കുന്നത്.

ജപ്പാനാണ് ഏറ്റവും കുറവ് കൈക്കൂലി സമ്പ്രദായം ഉള്ള രാജ്യം. ഇന്ത്യയില്‍ സര്‍വേയോട് പ്രതികരിച്ചവരില്‍ പകുതിയില്‍ കൂടുതല്‍ ആളുകളും സര്‍ക്കാരിന്റെ കൈക്കൂലിക്കെതിരായുള്ള ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കൈക്കൂലി വാങ്ങല്‍ കൂടിയിട്ടുണ്ടെന്ന് 40% പേര്‍ പറയുന്നു. പ്രതികരിച്ചവരില്‍ 63% ശതമാനം പേര്‍ പറയുന്നത് അവര്‍ക്ക് ഒറ്റയ്ക്ക് കൈക്കൂലിയെ ചെറുക്കാന്‍ കഴിയുമെന്നാണ്.

സര്‍ക്കാര്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, പൊലീസ്, കോടതി, പൊതുകാര്യങ്ങള്‍ക്കുള്ള സേവനങ്ങള്‍ തുടങ്ങിയ വകുപ്പുകളെ കേന്ദ്രീകരിച്ചാണ് സര്‍വ്വേ നടത്തിയത്. 16 രാജ്യങ്ങളില്‍ നിന്നുള്ള 90 കോടി ആളുകളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ഇന്ത്യ കഴിഞ്ഞാല്‍ വിയറ്റ്‌നാം ആണ് കൈക്കൂലി പട്ടികയില്‍ മുന്‍ നിരയിലുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.