1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2012

ഇന്ത്യയില്‍നിന്നുള്ള നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാര്‍ ലണ്ടനിലെ തെരുവുകളില്‍ കഴിയുന്നതായി കണ്ടെത്തി. സ്കൈ ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. കനത്ത മഞ്ഞുവീഴ്ച നിലനില്‍ക്കുന്ന ബ്രിട്ടണില്‍ തെരുവില്‍ കഴിയുന്നത് അങ്ങേയറ്റം അപകടകരമായ സാഹചര്യത്തിലാണ് നൂറുകണക്കിന് ആളുകള്‍ തെരുവില്‍ രാത്രി കഴിച്ചുകൂട്ടുന്നത് കണ്ടെത്തിയത്. സാമ്പത്തികമാന്ദ്യം രൂക്ഷമായതിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവരും ജോലി കണ്ടെത്താന്‍ സാധിക്കാത്തവരുമായ നൂറുകണക്കിന് ഇന്ത്യക്കാരാണ് വടക്കന്‍ ലണ്ടനിലെ നഗരങ്ങളിലെ പാലങ്ങള്‍ക്കടിയിലും മറ്റും രാത്രികള്‍ ചെലവഴിക്കുന്നത്.

കുളിക്കാനും നനയ്ക്കാനും സൗകര്യങ്ങളില്ലാതെ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കഴിയുന്ന ഇവര്‍ മയക്കുമരുന്ന വില്‍പ്പനക്കാരെയും മാഫിയകളെയും സഹിച്ചാണ് കഴിയുന്നത്. കൂടാതെ ഇവരില്‍ പലര്‍ക്കും മാരകമായ അസുഖങ്ങള്‍ ഉണ്ടെന്നും സൂചനകളുണ്ട്. കുറഞ്ഞപക്ഷം മാരകമായ അസുഖങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പിടിപെടാവുന്ന സാഹചര്യത്തിലാണ് ഇവര്‍ താമസിക്കുന്നതെന്നാണ് സ്കൈ ന്യൂസ് വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ പല അനധികൃത കുടിയേറ്റക്കാര്‍ക്കും ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ടെങ്കിലും നടക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് സ്കൈ ന്യൂസ് വെളിപ്പെടുത്തി. ഇവരില്‍ പലരും പാസ്സ്പോര്‍ട്ട് നശിപ്പിച്ചിരിക്കുകയാണ്. പലര്‍ക്കും സ്വന്ത് നാട് വ്യക്തമാക്കാനുള്ള തിരിച്ചറിയല്‍ രേഖകളൊന്നുംതന്നെ കൈയ്യിലില്ല. അതുകൊണ്ടുതന്നെ ആര്‍ക്കും തിരിച്ച് നാട്ടിലെത്താന്‍ സാധിക്കില്ലെന്നും സ്കൈ ന്യൂസ് വ്യക്തമാക്കി. ഇവരില്‍ പലരും മയക്കുമരുന്ന് സംഘങ്ങളില്‍ ചേരുന്നുണ്ടെന്നും അവര്‍ ഗുരുതരമായ സാമൂഹിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്നും അവര്‍ വെളിപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.