ലണ്ടന്‍ : യു.കെ.കെ.സി.എ ദശാബ്ദി കണ്‍വന്‍ഷനിലെ സ്പോണ്സര് ആയ ട്രാവല്‍ വിഷന്‍ ഏര്‍പ്പെടുത്തിയ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പില്‍ എസക്സില്‍ നിന്നുള്ള ജോളി കുര്യന് എല്‍.സി.ഡി ടിവി സമ്മാനമായി ലഭിച്ചു. കോട്ടയം അതിരൂപതയുടെ സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശേരി പിതാവാണ് നറുക്കെടുത്തത്. നറുക്കെടുപ്പിലെ വിജയിക്ക് 650 പൌണ്ട് വില വരുന്ന ടിവി സമ്മാനമായി നല്കി.
കണ്‍വന്‍ഷനിലെ ഭാഗ്യശാലികളെ കണ്ടെത്താനുള്ള കൂപ്പണും ട്രാവല്‍വിഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. അതില്‍ ഭാഗ്യശാലിയായ ന്യൂകാസില്‍ നിന്നുള്ള അന്നമ്മ ഫിലിപ്പിന് ഡിജിറ്റല്‍ കാമറ സമ്മാനമായി നല്കി. കണ്വന്ഷന് ഹാളിലെ കസേരകള്‍ക്കടിയില്‍ ഭാഗ്യശാലികളെ കണ്ടെത്താനുള്ള സമ്മാനകൂപ്പണ്‍ വയ്ക്കുകയായിരുന്നു. സമ്മാന ജേതാവിന് ട്രാവല്‍വിഷന്‍ ഉടമ മുസ്തഫ വേദിയില്‍വച്ച് സമ്മാനം കൈമാറി.
യു.കെ.കെ.സി.എയുടെ ദശാബ്ദി കണ്വന്ഷന് സ്പോണ്സര് എന്ന നിലയില്‍ സഹകരിക്കാന്‍ അവസരം നല്കിയ എല്ലാവര്ക്കും ട്രാവല്‍വിഷന്‍ നന്ദി പറഞ്ഞു. യു.കെ.കെ.സി.എ യുമായും മറ്റു മലയാളി സംഘടനകളുമായും ഭാവിയിലും സഹകരിക്കാന്‍ താല്പര്യമുണ്ടെന്നും ഏറ്റവും നിരക്കു കുറഞ്ഞ ടിക്കറ്റുകള്‍ യുകെ മലയാളികള്‍ക്ക് നല്കാന് ട്രാവല്‍വിഷന്‍ ശ്രമിക്കുമെന്നും മുസ്തഫ പറഞ്ഞു. ടിക്കറ്റ് സംബന്ധിച്ച ഓഫറുകള്‍ക്ക് ട്രാവല്വിഷന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ഓഫീസുമായി 02033720022 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല