സ്വന്തം ലേഖകന്‍: ചീറി വരുന്ന തീവണ്ടിയുടെ മുന്നില്‍ നിന്ന് കുട്ടിയെ സഹയാത്രികന് രക്ഷിച്ചത് തലനാരിഴക്ക്, നെഞ്ചിടിപ്പിക്കുന്ന വീഡിയോ. അബദ്ധത്തില്‍ ട്രെയിന്‍ മുമ്പില്‍ പെടുകയും തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്ത ഒരു കുട്ടിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മുംബൈയിലെ അമര്‍നാഥ് റെയില്‍വേ സ്റ്റേഷനിലാണ് യാത്രക്കാരുടെ ശ്വാസം നിലച്ചുപോയ നിമിഷങ്ങളുണ്ടായത്. അമ്മയ്ക്കൊപ്പം പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന കുട്ടി അപ്പുറത്തെ പ്ലാറ്റ്ഫോമില്‍ നില്ക്കുന്ന പിതാവിനെ യാദൃശ്ചികമായി കണ്ടതാണ് അപകടത്തിലേക്ക് നയിച്ചത്. പിതാവിനെ കണ്ട ആവേശത്തില്‍ അമ്മയുടെ പിടിവിടുവിച്ച് കുട്ടി ട്രാക്കിലേക്ക് എടുത്തുചാടി അച്ഛനടുത്തേക്ക് ഓടി. ഈ സമയം ചീറിപ്പാഞ്ഞെത്തിയ തീവണ്ടി തൊട്ടുമുന്നില്‍ എത്തുകയായിരുന്നു. എല്ലാം കണ്ടുനില്‍ക്കുകയായിരുന്ന സഹയാത്രികന് ജീവന് പണയം വച്ച് കുട്ടിയെ ട്രാക്കില്‍നിന്നും പ്ലാറ്റ്ഫോമിലേക്ക് പൊക്കിയിടുകയായിരുന്നു. എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു. സ്റ്റേഷനിലെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഈ ദൃശ്യങ്ങള്‍ പിന്നീട് വൈറലാകുകയും ചെയ്തു. എന്നാല്‍ കുഞ്ഞിന്റേയും രക്ഷപ്പെടുത്തിയ സഹയാത്രികന്റേയും പേരുവിവരങ്ങള്‍ ലഭ്യമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല