മൂവായിരം കോടി രൂപയുടെ നിധിയുമായി മുങ്ങിയ ബ്രിട്ടീഷ് കപ്പല്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ നിധി വേട്ടക്കാരാണ് ഇക്കാര്യം അറിയിച്ചത്.രണ്ടാം ലോക മഹായുദ്ധകാലത്ത് ടോര്‍പിഡോ ആക്രമണത്തില്‍ മുങ്ങിയ ബ്രിട്ടീഷ് ആവിക്കപ്പലായ എസ്എസ് പോര്‍ട്ട് നിക്കോള്സണിലാണ് നിധി ശേഖരം കണ്ടെത്തിയിരിക്കുന്നത്.
സ്വര്‍ണ്ണത്തേക്കാള്‍ വിലയേറിയ ലോഹമായ പ്ലാറ്റിനമാണ് കപ്പലിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കപ്പലിലെ 30 പെട്ടികളിലായാണ് പ്ലാറ്റിനം തകിടുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതിന് പുറമേ സ്വര്‍ണ്ണത്തിന്റേയും വജ്രത്തിന്റേയും അമൂല്യ ശേഖരവും കപ്പലിലുള്ളതായി റിപ്പോര്‍ട്ടുണ്ട്.
1942ല്‍ കാനഡയിലെ ഹാലിഫാക്സില്‍ നിന്നു ന്യൂയോര്‍ക്കിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് കപ്പല്‍ ആക്രമണത്തിന് ഇരയായത്.തുടര്‍ന്ന് ബ്രിട്ടനിലെ മസാച്ചുസെറ്റില്‍ പ്രൊവിന്‍സ്ടൗണ്‍ തീരത്തിനുസമീപത്തായി കപ്പല്‍ മുങ്ങുകയായിരുന്നു. 2008ലാണ് കപ്പലില്‍ നിധിശേഖരമുള്ളതായി നിധിവേട്ടക്കാര്‍ക്ക് വിവരം ലഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല