ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന് പുതിയ കോച്ചായി. ഓസ്‌ട്രേലിയക്കാരനായ ട്രെവര്‍ ബേലിസ്സാണ് ഇംഗ്ലണ്ടിന്റെ പുതിയ കോച്ചാകുന്നത്. ഇതാദ്യമായാണ് ഒരു ഓസ്‌ട്രേലിയക്കാരന്‍ ഇംഗ്ലണ്ടിന്റെ ഹെഡ് കോച്ചാകുന്നത്.
നിലവിലെ കോച്ചായ പീറ്റര്‍ മൂര്‍സിന് പകരക്കാരനായിട്ടായിരിക്കും ട്രെവര്‍ ബെയ്‌ലിസ് സ്ഥാനമേല്‍ക്കുക.
2007 മുതല്‍ 2011 വരെ ശ്രീലങ്കന്‍ ടീമിനെ പരിശീലിപ്പിച്ചത് ബെയ്‌ലിസായിരുന്നു. 2014ല്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ ട്വന്റി ട്വന്റി പര്യടനത്തില്‍ താല്‍ക്കാലിക കോച്ചായും ബെയ്‌ലിസ് സേവനം അനുഷ്ടിച്ചിട്ടുണ്ട്. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന്റെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നതാണ് ബെയ്‌ലിസിന്റെ ഇന്ത്യന്‍ ബന്ധം.
ഇംഗ്ലണ്ടിന്റെ പരിശീലകന്‍ ആകാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ടെന്നും ഇംഗ്ലണ്ടിന് നല്ല ഭാവിയുണ്ടാകുമെന്നാണ് പ്രത്യാശിക്കുന്നതെന്നും ബെയ്‌ലിസ് പറഞ്ഞു.
ജൂലൈയില്‍ ആഷസ് പരമ്പര തുടങ്ങുന്നതിന് മുന്നോടിയായി ജൂണില്‍ ബെയ്‌ലിസ് കോച്ചായി സേവനം അനുഷ്ടിച്ച് തുടങ്ങും. ലോര്‍ഡ്‌സിലെ ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ ജയിക്കാന്‍ സഹായിച്ച പോള്‍ ഫാര്‍ബ്രെയിസ് ബെയ്‌ലിസ്സിന്റെ അസിസ്റ്റന്റ് കോച്ചായി തുടരും.
ന്യൂ സൗത്ത് വെയ്ല്‍സിന് വേണ്ടി 58 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബെയ്‌ലിസ് ഇതുവരെ പക്ഷെ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് കളിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല