സ്വന്തം ലേഖകന്‍: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണ, പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണമാക്കുന്ന ആപ്പ് ഫേസ്ബുക്കില്‍ തരംഗമാകുന്നു. സുക്കര്‍ബര്‍ഗും പ്രൈഫൈല്‍ മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളിലൊന്നായ ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണ നല്‍കാനാണ് പ്രൈഫൈല്‍ ചിത്രം ത്രിവര്‍ണമാക്കുന്ന ആപ്പ് ഫേസ്ബുക്ക് അവതരിപ്പിച്ചത്.
തന്റെ ചിത്രം തന്നെ ത്രിവര്‍ണമാക്കി ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ ബെര്‍ഗ് തന്നെ ആപ്പിന് തുടക്കമിട്ടു. ഒപ്പം ഒരു കുറിപ്പും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണമാക്കി സുക്കര്‍ബര്‍ഗിന്റെയും ഫേസ്ബുക്കിന്റേയും പിന്തുണക്ക് നന്ദി പറഞ്ഞു.
‘ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നതു കൊണ്ടാണ് ഞാന്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയത്. ഗ്രാമ പ്രദേശങ്ങളില്‍ ഉള്ള ആളുകള്‍ക്ക് ഇന്റര്‍നെറ്റ് എത്തിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു. ജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിതന്നെ നടത്താന്‍ സാധിക്കും. ഇന്ന് ഫെയ്‌സ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്’– സുക്കര്‍ ബെര്‍ഗ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നവര്‍ക്കായി പ്രൊഫൈല്‍ ചിത്രം മാറ്റാന്‍ സഹായിക്കുന്ന ഫെയ്‌സ്ബുക്ക് ആപ്പ് തരംഗമായി മാറുകയും ചെയ്തു. ഫേസ്ബുക്കില്‍ സജീവമായ മിക്കവരുടേയും പ്രൈഫൈല്‍ ചിത്രങ്ങള്‍ ത്രിവര്‍ണത്തിലാണിപ്പോള്‍. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണതേടി ലോകത്തിന്റെ ഐ.ടി തലസ്ഥാനമായ സിലിക്കണ്‍ വാലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗൂഗിളും ആപ്പിളും മൈക്രോസോഫ്റ്റുമുള്‍പ്പടെയുള്ള കമ്പനികളുടെ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല